Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഹീറോ ഇമ്മൊബ​ിലെ

ഹീറോ ഇമ്മൊബ​ിലെ

text_fields
bookmark_border
ഹീറോ ഇമ്മൊബ​ിലെ
cancel

മ​ഡ്രിഡ്​: ക്രിസ്​റ്റ്യാനോ റൊണാൾഡോയിലും ലയണൽ മെസ്സിയിലുമായി സ്​പെയിനിൽ വട്ടംകറങ്ങിയ യൂറോപ്യൻ ഗോൾഡൻ ബൂട്ട്​ 14 വർഷങ്ങൾക്കുശേഷം ഇറ്റലയി​ൽ.

യൂറോപ്യൻ ക്ലബ്​ ഫുട്​ബാളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരത്തിനുള്ള സുവർണ പാദുകമാണ്​ ഇറ്റാലിയൻ സീരി 'എ' ക്ലബ്​ ലാസിയോയുടെ സ്​ട്രൈക്കർ സിറോ ഇ​മ്മൊബിലെയിലൂടെ സ്​പെയിൻ വിടുന്നത്​.

ശനിയാഴ്​ച നടന്ന സീരി 'എ'യിലെ അവസാന മത്സരത്തിൽ ലാസിയോ നാപോളിയോട്​ 3-1ന്​ ​േതാറ്റെങ്കിലും ലാസി​േയായുടെ ഏക ഗോൾ ഇമ്മൊബിലെയുടെ ബൂട്ടിൽനിന്നു തന്നെ പിറന്നു. ഇതോടെ, സീസണിലെ ഗോൾനേട്ടം 36ലെത്തിച്ചാണ്​ 30കാരൻ യൂറോപ്പിലെ ടോപ്​ സ്​കോറർ പട്ടത്തിന്​ ഉടമയായത്​.

2009-10 സീസൺ മുതൽ ലയണൽ മെസ്സിയും ക്രിസ്​റ്റ്യാനോ റൊണാൾഡോയും തമ്മിലായിരുന്നു ഗോൾഡൻ ബൂട്ട്​ പങ്കിട്ടത്​. ഇതിനിടെ രണ്ടുതവണ ലൂയി സുവാരസ്​ അവകാശിയായി.

സീസണിൽ റോബർ​േട്ടാ ലെവൻഡോവ്​സ്​കി (ബയേൺ മ്യൂണിക്​, 34 ഗോൾ), ക്രിസ്​റ്റ്യാനോ റൊണാൾഡോ (യുവൻറസ്​- 31), തിമോ വെർണർ (28), ലയണൽ മെസ്സി (25) എന്നിവരെ പിന്തള്ളിയാണ്​ ഇമ്മൊബിലെയുടെ നേട്ടം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cristiano ronaldofootballserie Alionel messilazioCiro Immobileeuropean golden boot
Next Story