അർജൻറീനയെ കോപ അമേരിക്ക ആതിഥേയത്വത്തിൽ നിന്ന് മാറ്റി; ടൂർണമെൻറ് അനിശ്ചിതത്വത്തിൽ
text_fieldsബ്വേണസ് ഐറിസ്: കിക്കോഫിന് വെറും 13 ദിവസം മാത്രം ബാക്കി നിൽക്കേ അർജൻറീനയെ കോപ അമേരിക്ക 2021െൻറ ആതിഥേയത്വത്തിൽ നിന്ന് നീക്കി. ഇതോടെ ടൂർണമെൻറിെൻറ ഭാവി അനിശ്ചിതത്വത്തിലായി.
കോവിഡ് 19 വ്യാപനം രുക്ഷമായ സാഹചര്യത്തിലാണ് ദക്ഷിണ അമേരിക്കൻ ഫുട്ബാൾ കോൺഫഡറേഷൻ (കോൺമബോൾ) ഇത്തരമൊരു തീരുമാനത്തിലെത്തിയത്. ജൂൺ 13 മുതൽ ജൂലൈ 10 വരെയായി അർജൻറീനയും കൊളംബിയയുമായിരുന്നു ടൂർണമെൻറിെൻറ സംയുക്ത ആതിഥേയർ. എന്നാൽ ഭരണകൂടത്തിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കൊളംബിയയെ മേയ് 20ന് ടൂർണമെൻറിെൻറ ആതിഥേയത്വത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.
വൻകരയുടെ ടൂർണമെൻറിന് ആതിഥേയത്വം വഹിക്കാൻ താൽപര്യം പ്രകടിപ്പിച്ച മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഓഫറുകൾ വിശകലനം ചെയ്യുന്നതായി കോൺമബോൾ അറിയിച്ചു. ചിലെ, അമേരിക്ക എന്നീ രാജ്യങ്ങളിൽ ഒന്നിനെ പരിഗണിക്കാനാണ് സാധ്യത.
ടൂർണമെൻറിനുള്ള 10 ടീമുകൾ അവരുടെ പരിശീലനങ്ങൾ ആരംഭിച്ചിരുന്നു. പ്രതിദിനം 34000ത്തിലധികം കോവിഡ് കേസുകളാണ് അർജൻറീനയിൽ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ കേസുകളിൽ 54 ശതമാനമാണ് വർധന. കോവിഡ് വ്യപനത്തിെൻറ അടിസ്ഥാനത്തിൽ രാജ്യം ലോക്ഡൗണിലാണ്.
യൂറോ കപ്പ് പോെല തന്നെ കോപ അമേരിക്കയും 2020ലായിരുന്നു നടത്താൻ നിശ്ചയിച്ചത്. എന്നാൽ കോവിഡ് ബാധ മൂലം മാറ്റിവെക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.