'ബ്ലാക്ക് ആൻഡ് യെല്ലോ'; ഹൈദരാബാദ് എഫ്.സിയുമായി കൈകോർത്ത് ബൊറൂസിയ ഡോർട്ട്മുണ്ട്
text_fieldsഹൈദരാബാദ്: രാജ്യത്തെ ഫുട്ബാൾ പ്രേമികൾക്ക് ആവേശം സമ്മാനിക്കുന്ന പുതിയ വെളിപ്പെടുത്തലുമായി ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബായ ഹൈദരാബാദ് എഫ്.സി. പ്രമുഖ ജർമൻ ബുണ്ടസ് ലിഗ ഫുട്ബാൾ ക്ലബ്ബായ ബൊറൂസിയ ഡോർട്ട്മുണ്ട് ഹൈദരാബാദ് എഫ്.സിയുമായി രണ്ട് വർഷത്തെ സഹകരണ കൂട്ടുകെട്ടിൽ ഒപ്പുവെക്കാനൊരുങ്ങുന്നു. ഹൈദരാബാദ് എഫ്.സി അവരുടെ ഒൗദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് ഇത് സ്ഥിരീകരിച്ചത്. നിലവിൽ രണ്ട് വർഷത്തെ കരാറിലാണ് ഇരു ക്ലബ്ബുകളും ഒപ്പുവെച്ചിരിക്കുന്നത്. എന്നാൽ ഭാവിയിൽ താൽപര്യം അനുസരിച്ച് 2025 വരെ നീട്ടാൻ കഴിഞ്ഞേക്കും.
'ഇൗ കൂട്ടുകെട്ട് ഇന്ത്യൻ ഫുട്ബാൾ പ്രേമികൾക്ക് ഒരു നല്ല വാർത്തയാണ്. ഇന്ത്യൻ ഫുട്ബാൾ രീതിയോടുള്ള ജർമ്മനിയിലെ ഏറ്റവും വലിയ ഫുട്ബാൾ ബ്രാൻഡിെൻറ ദീർഘകാല പ്രതിബദ്ധതയാണ് ഇത് കാണിക്കുന്നത്. ഹൈദരാബാദ് എഫ്.സി വാർത്താ കുറിപ്പിലൂടെ അറിയിച്ചു. തായ് പ്രീമിയർ ലീഗിലെ ബ്യുരിറാം യുണൈറ്റഡ്, ആസ്ട്രേലിയയുടെ എൻ.പി.എൽ ക്ലബ് മാർകോണി എഫ്.സി, ജപ്പാനിലെ ഇവാതെ ഗ്രുല്ല മൊറിയാക ക്ലബ് എന്നിവയുമായും ബൊറൂസിയക്ക് കൂട്ടുകെട്ടുണ്ട്.
ഈ മാസം 20ന് നടക്കുന്ന ബൊറൂസിയ ഡോർട്ട്മുണ്ടിെൻറ വെർച്വൽ ഏഷ്യൻ പര്യടനത്തിൽ ഇരു ക്ലബ്ബുകളും കരാറിൽ ഔദ്യോഗികമായി ഒപ്പുവെച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഈ ചടങ്ങ് ഹൈദരാബാദ് എഫ്. സിയുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ ലൈവായി സംപ്രേക്ഷണം ചെയ്യും. നേരത്തെ പ്രമുഖ സ്പാനിഷ് ക്ലബ്ബായ അത്ലറ്റികോ മാഡ്രിഡ് കൊൽക്കത്തയുമായി സഹകരിച്ചിരുന്നു. ബാംഗ്ലൂർ എഫ്.സി, മുംബൈ സിറ്റി എഫ്.സി തുടങ്ങിയ ടീമുകളുമായി പ്രമുഖ വിദേശ ക്ലബ്ബുകൾ ഇത്തവണ കൈകോർക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.