ഞാനെങ്ങോട്ടും പോകുന്നില്ല; എന്‍റെ പേരുവെച്ച് ഇത്തരം 'കളി' തുടരുന്നത് അനുവദിക്കാനാവില്ല -റൊണാൾഡോ
text_fieldsടൂറിൻ: യുവന്‍റസിൽനിന്ന് കൂടുമാറിയേക്കുമെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് മിന്നുംതാരം ക്രിസ്റ്റ്യാനോ റൊണാൾേഡാ. തന്‍റെ പേരു ചേർത്ത് പല ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നത് കാണുന്നുണ്ടെന്നും അത്തരം വ്യാജവാർത്തകളിൽ അടിസ്ഥാനമില്ലെന്നും താരം ഇൻസ്റ്റഗ്രാമിൽ വിശദീകരണവുമായി രംഗത്തെത്തി.
ആധുനിക ഫുട്ബാളിലെ അനിഷേധ്യ താരങ്ങളിലൊരാളായ റൊണാൾഡോ യുവന്‍റസ് വിട്ട് പഴയ തട്ടകമായ റയൽ മഡ്രിഡിലേക്കോ ഫ്രഞ്ച് ലീഗിൽ പി.എസ്.ജിയിലേക്കോ ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനടിയിലാണ് താരം ആ വാർത്തകെളല്ലാം നിഷേധിച്ച് രംഗത്തുവന്നത്. 'ഞാൻ സ്വന്തം കർത്തവ്യത്തിൽ എത്രമാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നയാളാണെന്ന് എന്നെ അറിയുന്നവർക്കെല്ലാം ബോധ്യമുണ്ടാകും. കുറച്ച് സംസാരിക്കുകയും കൂടുതൽ പ്രവർത്തിക്കുകയുമെന്നതാണ് കരിയറിന്‍റെ തുടക്കം മുതൽ ഞാൻ അനുവർത്തിച്ചുവരുന്ന നയം. അതേസമയം, ഈയിടെയായി പറയുന്നതും എഴുതുന്നതും കണക്കിലെടുക്കുേമ്പാൾ എനിക്ക് വിശദീകരണം നൽകേണ്ടത് അനിവാര്യമായി വന്നിരിക്കുന്നു' -റൊണാൾഡോ കുറിച്ചു.
'വ്യക്തിയും കളിക്കാരനുമെന്ന നിലയിൽ എേന്നാടുള്ള അനാദരവിനപ്പുറം, എന്‍റെ ഭാവി സംബന്ധിച്ച് മാധ്യമങ്ങളിൽ പ്രത്യക്ഷെപ്പടുന്ന കാര്യങ്ങൾ ഇതുമായി ബന്ധപ്പെടുത്തുന്ന ക്ലബുകളോടും അവരുടെ കളിക്കാരോടും സ്റ്റാഫിനോടുമുള്ള അനാദരവായും കരുതുന്നു. എന്‍റെ പേരുവെച്ച് ഇത്തരം കളി തുടരാൻ ആളുകളെ അനുവദിക്കാനാവില്ലെന്ന് പറയാനാണ് ഞാൻ മൗനം ഭേദിക്കുന്നത്. ഇനിയും എന്‍റെ ജോലിയിലും കരിയറിലും ശ്രദ്ധ നൽകി മുന്നോട്ടുപോകും. നേരിടാനിരിക്കുന്ന വെല്ലുവിളികൾക്കുവേണ്ടി പ്രതിബദ്ധതയോടെ തയാറെടുപ്പുകൾ നടത്തും. മറ്റെല്ലാം വെറുംവർത്തമാനങ്ങൾ മാത്രം.'- റൊണാൾഡോ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.