'വീഴ്വേൻ എൻട്ര് നിനൈത്തായാ'; പിന്നിൽ നിന്നും പൊരുതിജയിച്ച് ഗോകുലം
text_fieldsകൊൽക്കത്ത: സാൾട്ട്ലേക്ക് സ്റ്റേഡിയത്തിലെ ആവേശപ്പോരാട്ടത്തിൽ മിനർവ്വ പഞ്ചാബിന്‍റെ വെല്ലുവിളിയെ ഗോകുലം കേരള പൊരുതിജയിച്ചു. അടിയും തിരിച്ചടിയും മാറിമാറിക്കണ്ട മത്സരത്തിന്റെ ഫൈനൽവിസിൽ മുഴങ്ങുേമ്പാൾ 4-3നായിരുന്നു ഗോകുലത്തിന്‍റെ ജയം. ഐലീഗിലെ ഉദ്ഘാടന മത്സരത്തിൽ ചെെന്ന സിറ്റിയോട് പരാജയപ്പെട്ട ഗോകുലത്തിന്‍റെ സീസണിലെ ആദ്യ ജയമാണിത്.
18, 25 മിനുറ്റുകളിലെ ചെഞ്ചോ ജൈൽട്ട്ഷെന്റെ ഗോളുകളിൽ മുന്നിൽ കയറിയ മിനർവ്വക്കെതിരെ 26ാം മിനുറ്റിൽ ഫിലിപ്പ് അദ്ജായിലൂടെ ഗോകുലം തിരിച്ചടിച്ചു. ഇടവേളക്ക് പിരിയുംമുേമ്പ റുപെർട്ട് നോൻഗ്രമിന്‍റെ ഗോളിൽ മിനർവ്വ ലീഡുയർത്തിയതോടെ സ്കോർ 3-1.
കൈവിട്ടുപോയെന്ന് കരുതിയ മത്സരം അവിശ്വസനീയമായ രീതിയിൽ തിരിച്ചുപിടിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.3-1ന് പിന്നിൽ നിന്നതിന്‍റെ സമ്മർദ്ദത്തിലിറങ്ങിയ ഗോകുലം ഇടവേളക്ക് ശേഷം മത്സരം തങ്ങളുടെ വരുതിയിലാക്കി. 52ാം മിനുറ്റിൽ ആന്റ്വിയെ പെനൽറ്റി ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനൽറ്റി ഗോകുലം പാഴാക്കി.
69,73 മിനുറ്റുകളിലെ ഡെന്നി ആന്റ്വിയുടെ ഗോളുകളിൽ ഒപ്പമെത്തിയ ഗോകുലത്തിന് അതിമധുരമായി 75ാം മിനുറ്റിൽ മിനർവയുടെ അൻവർ അലിയുടെ വക സെൽഫ്ഗോളും ലഭിച്ചു. തുടർന്ന് ലഭിച്ച അവസരങ്ങളിൽ നിന്നും വലകുലുക്കാൻ ഗോകുലത്തിനായില്ല. ജനുവരി 20ന് ഐസ്വാൾ എഫ്.സിക്കെതിരെയാണ് ഗോകുലത്തിന്‍റെ അടുത്ത മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.