ഐ ലീഗ്: പോരല്ല, പോരാട്ടംതന്നെ
text_fieldsകോഴിക്കോട്: നാംധാരി കരുത്തിൽ ഇടറിവീണ ഗോകുലം കേരള എഫ്.സി ഞായറാഴ്ച ഹോം ഗ്രൗണ്ടിൽ മുഹമ്മദൻസ് എസ്.സിയെ നേരിടും. ഐലീഗ് പട്ടികയിൽ 35 പോയന്റുമായി ഒന്നാംസ്ഥാനത്തുള്ള മുഹമ്മദൻസും 32 പോയന്റോടെ മൂന്നാംസ്ഥാനത്തുള്ള ഗോകുലവും തമ്മിലെ മത്സരം മലബാറിയൻസിന് ഏറെ നിർണായകമാണ്. കഴിഞ്ഞ തോൽവിയോടെ 17 മത്സരങ്ങളിൽ 32 പോയന്റുമായി ഗോകുലം രണ്ടാംസ്ഥാനത്തുനിന്ന് മൂന്നാം സ്ഥാനത്തേക്ക് താഴുകയായിരുന്നു.
ഏഴു മത്സരങ്ങൾ ബാക്കിയുള്ള ലീഗിൽ ഓരോ തോൽവിയും ഇഞ്ചോടിഞ്ച് നിൽക്കുന്ന ടീമുകൾക്ക് സൂപ്പർ ലീഗ് പ്രതീക്ഷകൾ കെടുത്തും.
ലീഗിൽ 13 ഗോൾ നേടി ഒന്നാംസ്ഥാനത്തുള്ള ഗോകുലം നായകൻ അലക്സ് സാഞ്ചസിന്റെ നേതൃത്വത്തിൽ കോർപറേഷൻ സ്റ്റേഡിയത്തിൽ മലബാറികൾ പൊരുതി നേടാൻതന്നെയാണ് ഞായറാഴ്ച കച്ചകെട്ടുന്നത്. ആറ് ഗോൾ നേടിയ മുഹമ്മദൻസ് എസ്.സിയുടെ എഡിൽ ഹെമന്റസിനെയും േഫാർവേഡുകളായ ഡേവിഡ് ലാൽഹലാസംഗയെയും ബികാഷ് സിങ്ങിനെയും ഡിഫൻഡർ മുഹമ്മദ് ഇർഷാദിനെയും തളക്കുക അത്ര എളുപ്പവുമാകില്ല.
അലക്സ് സാഞ്ചസിനുപുറമെ മിഡ്ഫീൽഡർ എഡു ബെഡിക, ഫോർവേഡ് കൊമറോൺ, മിഡ്ഫീൽഡർ വി.എസ്. ശ്രീകുട്ടൻ, ഫോർവേഡ് ഇമ്മാനുവൽ ജസ്റ്റിൻ, അബ്ദുൽ ഹക്കു, അമിനോ ബൗബ, ഗോൾകീപ്പർ ദേവൻഷ് ദബാസ് എന്നിവർ ഫോമിലുള്ളതാണ് ഗോകുലം പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.