ഐ ലീഗിന് ഇന്ന് കിക്കോഫ്
text_fieldsഹൈദരാബാദ്: ഐ ലീഗ് ഫുട്ബാളിന്റെ 2024-25 സീസണിന് വെള്ളിയാഴ്ച തുടക്കം. മുൻ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്.സിയും ശ്രീനിധി ഡെക്കാനും തമ്മിലാണ് ഉദ്ഘാടന മത്സരം. ഡെക്കാൻ അറീനയിൽ വൈകുന്നേരം നാലരക്ക് മത്സരം തുടങ്ങും. കഴിഞ്ഞ സീസണിൽ ശ്രീനിധി രണ്ടാം സ്ഥാനക്കാരായും ഗോകുലം മൂന്നാം സ്ഥാനക്കാരായുമാണ് ഫിനിഷ് ചെയ്തത്.
സ്പാനിഷ് പരിശീലകൻ അന്റോണിയോ റുവേടക്ക് കീഴിലാണ് ഗോകുലത്തിന്റെ വരവ്. സെർജിയോ ലാമാസ് ക്യാപ്റ്റൻ. 24 അംഗ സംഘത്തിൽ 11 പേരും മലയാളികളാണ്. സ്ക്വാഡ്: ഗോൾ കീപ്പർമാർ -ഷിബിൻരാജ്, അവിലാഷ് പൗൾ, ബിഷോർജിത്ത്, ഡിഫൻഡർമാർ: സലാം രഞ്ജൻ സിങ്, അതുൽ, നിധിൻ, അഖിൽ പ്രവീൺ, രാഹുൽ ഗോഖർ, മഷൂർ ഷരീഫ്, ബിബിൻ അജയൻ, സെബാസ്റ്റ്യൻ, യാഷിൻ മാലിക്, മിഡ്ഫീൽഡർമാർ - റിഷാദ്, അഭിജിത്ത്, സെർജിയോ ലാമാസ്, രാഹുൽ രാജു, മാർട്ടിൻ ഷാവേസ്, രാംദിൻതാര, എമിൽ ബെന്നി, ഫോർവേഡുകൾ -രൺജിത് സിങ്, ആബേലഡോ, അഡാമ, വി.പി. സുഹൈർ, സെന്തമിഴ്, സൂസൈരാജ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.