കിരീടം നിലനിർത്താൻ ഗോകുലം; ഐ ലീഗ് 26 മുതൽ കൊൽക്കത്തയിൽ
text_fieldsന്യൂഡൽഹി: ഈ സീസണിലെ ഐ ലീഗ് ഫുട്ബാൾ ഈമാസം 26 മുതൽ കൊൽക്കത്തയിൽ നടക്കും. മോഹൻ ബഗാൻ ഗ്രൗണ്ട്, കല്യാണി സ്റ്റേഡിയം, നൈഹാതി സ്റ്റേഡിയം എന്നിവിടങ്ങിലായാണ് ലീഗ് നടക്കുക.
ഗോകുലം കേരളയാണ് നിലവിലെ ചാമ്പ്യൻമാർ. ശ്രീനിധി ഡെക്കാൻ എഫ്.സി, രാജസ്ഥാൻ യുനൈറ്റഡ് എഫ്.സി, കെൻക്രെ എഫ്.സി എന്നീ പുതിയ ടീമുകളടക്കം 13 ടീമുകളാണ് പുതിയ സീസണിൽ മാറ്റുരക്കുക. ഐ ലീഗ് രണ്ടാം ഡിവിഷൻ ലീഗ് ജേതാക്കളായാണ് രാജസ്ഥാൻ യുനൈറ്റഡ് എഫ്.സിയുടെ വരവ്.
ലൈസൻസ് പ്രശ്നങ്ങളെ തുടർന്ന് ചെന്നൈ സിറ്റിയെ ഐ ലീഗിൽനിന്ന് വിലക്കിയിരുന്നു. ഇതിനെതുടർന്ന് രണ്ടാം ഡിവിഷനിലെ രണ്ടാം സ്ഥാനക്കാരായ കെൻക്രെ എഫ്.സിക്ക് അവസരം കിട്ടി. പുതിയ ടീമായി പ്രത്യേക അപേക്ഷയിലൂടെയാണ് ശ്രീനിധി ഡെക്കാൻ എഫ്.സിയെ ഉൾപ്പെടുത്തിയത്.
കഴിഞ്ഞതവണ അവസാന സ്ഥാനക്കാരായി തരംതാഴ്ത്തപ്പെട്ട നെരോക എഫ്.സിക്ക് കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണയും അവരം നൽകി. ചർച്ചിൽ ബ്രദേഴ്സ്, ഐസോൾ എഫ്.സി, ഇന്ത്യൻ ആരോസ്, മുഹമ്മദൻസ്പോർട്ടിങ്, പഞ്ചാബ് എഫ്.സി, റിയൽ കശ്മീർ, സുദേവ ഡൽഹി, ട്രാവു എഫ്.സി എന്നിവയാണ് മറ്റു ടീമുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.