'മെസ്സിയോട് ഒരുവിധ വൈരാഗ്യവുമില്ല, അദ്ദേഹത്തെ എക്കാലവും ബഹുമാനിക്കും'
text_fieldsലണ്ടൻ: കോപാ അമേരിക്ക ഫുട്ബാൾ ടൂർണെമന്റിനിടെ കൊളംബിയൻ ഡിഫൻഡർ യെറി മിനയുമായി അർജന്‍റീനയുടെ വിഖ്യാത താരം ലയണൽ മെസ്സി 'ഉടക്കിയത്' വലിയ വാർത്തയായിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിൽ മിന കിക്ക് പാഴാക്കിയപ്പോൾ മൈതാനത്തിലെ മധ്യവരക്കരികെ വെച്ചാണ് സോഷ്യൽ മീഡിയയിൽ വൈറലായ ആ ചോദ്യം ഉയർന്നത്. 'എന്തുകൊണ്ടാണ് നീ ഇപ്പോൾ ഡാൻസ് ചെയ്യാത്തത്?' എന്ന് മെസ്സി ചോദിക്കുന്നത് വ്യക്തമായി കേൾക്കാമായിരുന്നു.
ബാഴ്സലോണയിൽ മെസ്സിയുടെ സഹതാരമായിരുന്നു മിന. ഇപ്പോൾ ഇംഗ്ലീഷ് ലീഗിൽ എവർട്ടണിന്‍റെ കളിക്കാരൻ. എന്നാൽ, അന്നത്തെ സംഭവത്തിന്‍റെ പേരിൽ മെസ്സിയോട് തനിക്കൊരു വിദ്വേഷവുമില്ലെന്ന് മിന പറയുന്നു.'ലിയോയുമായി സംഭവിച്ചത് കളത്തിൽ എല്ലായ്പോഴും സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങളിലൊന്നാണ്. ഇത് ഫുട്ബാളാണ്' -ഒരു ചാരിറ്റി സംഘടന നടത്തിയ പരിപാടിയിൽ പങ്കെടുക്കവേ, കൊളംബിയൻ താരം പറഞ്ഞു.
'ജീവിതം കറങ്ങിത്തിരിയുന്നതാണ്. അത് പ്രതികാരത്തിനുള്ള അവസരങ്ങളൊക്കെ നമുക്ക് നൽകും. എന്നാൽ, അതേക്കുറിച്ചൊന്നും ചിന്തിക്കാതെ ശാന്തനാണ് ഞാൻ. കാരണം, ലിയോ മഹാനായ വ്യക്തിയാണെന്ന് എനിക്കറിയാം. ബാഴ്സലോണയിൽവെച്ചാണ് ഞാൻ അദ്ദേഹത്തെ കണ്ടുമുട്ടിയത്. ലിയോ തന്ന പിന്തുണയിൽ അങ്ങേയറ്റത്തെ നന്ദിയുള്ളയാളാണ് ഞാൻ. എക്കാലവും ഞാൻ അദ്ദേഹത്തെ ബഹുമാനിക്കും' -മിന പറഞ്ഞു.
'ഞാൻ മെസ്സിയെ ആരാധിക്കുന്നത് അദ്ദേഹം ഇപ്പോൾ എന്താണ് എന്നതുകൊണ്ടാണ്. കളത്തിൽ അത്തരം സംഭവം നടക്കുേമ്പാൾ ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ ദേശീയ ടീമുകളുടെ ജയത്തിനുവേണ്ടിയുള്ള കഠിനാധ്വാനത്തിലായിരുന്നു. എന്‍റെ ദേശീയ ടീമിനുവേണ്ടി ജീവിതം നൽകേണ്ടിവന്നാൽ അതും നൽകും. അതേസമയം, അന്നുനടന്ന കാര്യങ്ങൾക്ക് പ്രസക്തിയൊന്നുമില്ല' -മിന കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.