ഐകർ സ്റ്റിമാക് ഇന്ത്യൻ ഫുട്ബാൾ ടീം പരിശീലകനായി തുടരും
text_fieldsന്യൂഡൽഹി: ഇന്ത്യൻ ഫുട്ബാൾ ടീമിെൻറ പരിശീലകനായി ഐകർ സ്റ്റിമാക് തുടരും. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷെൻറ ടെക്നിക്കൽ കമ്മിറ്റിയാണ് സ്റ്റിമാകിെൻറ കരാർ സെപ്റ്റംബർ വരെ നീട്ടിയത്. ഐസക് ഡോരുവിെൻറ പകരം സാവിയോ മെദീരയെ ഇടക്കാല ടെക്നിക്കൽ ഡയരക്ടറായി നിയമിച്ചു. സ്റ്റിമികാെൻറ കരാർ നീട്ടിയപ്പോൾ ഡോരുവിെൻറ കരാർ പുതുക്കിയില്ല.
ടെക്നിക്കൽ കമ്മിറ്റി ഓൺലൈനായി ചേർന്ന േയോഗത്തിലാണ് സ്റ്റിമാകിെൻറ കരാർ നീട്ടാൻ ഒറ്റക്കെട്ടായി തീരുമാനിച്ചത്. 2019ലാണ് ക്രൊയേഷ്യക്കാരനായ സ്റ്റിമാക് ഇന്ത്യൻ ടീമിെൻറ പരിശീലകനായി നിയമിതനായത്. രണ്ട് വർഷത്തേക്കായിരുന്നു നിയമനം. 2014 ബ്രസീൽ ലോകകപ്പിന് ക്രൊയേഷ്യക്ക് യോഗ്യത നേടിക്കൊടുത്ത സ്റ്റിമാകിെൻറ കരാർ മേയ് 15ന് അവസാനിച്ചിരുന്നു.
ജൂൺ മൂന്ന് മുതൽ ഇന്ത്യയുടെ 2022 ഫിഫ ലോകകകപ്പ് 2023 എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങൾ ദോഹയിൽ തുടങ്ങാനിരിക്കുകയാണ്. ലോകകപ്പ് യോഗ്യത റൗണ്ട് പോരാട്ടത്തിൽ നിന്ന് നേരത്തെ പുറത്തായ ഇന്ത്യ ജൂൺ മൂന്നിന് ഏഷ്യൻ ചാമ്പ്യൻമാരായ ഖത്തറിനെ നേരിടും.
ജൂൺ ഏഴിന് ബംഗ്ലാദേശിനെതിരെയും ജൂൺ 15ന് അഫ്ഗാനിസ്താനെതിെരയുമാണ് ഗ്രൂപ്പ് 'ഇ'യിലെ ശേഷിക്കുന്ന മത്സരങ്ങൾ. ഈ മത്സര ഫലങ്ങളെ കൂടി ആശ്രയിച്ചാകും ഏഷ്യൻ കപ്പ് യോഗ്യത. ഏഷ്യൻ കപ്പ് യോഗ്യത റൗണ്ടിെൻറ പ്ലേഓഫ് സെപ്റ്റംബറിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.