സുവാരസിനെ പുറത്താക്കിയ വില്ലൻ ഞാനല്ല, മെസ്സിയുടെ ദേഷ്യം മനസ്സിലാക്കുന്നു: കൂമാൻ
text_fieldsലൂയി സുവാരസ് ബാഴ്സലോണ വിട്ട് അത്ലറ്റികോ മാഡ്രിഡിലേക്ക് പോയതിന് പിന്നാലെ ആരാധകർ പുതിയ കോച്ച് റൊണാൾഡ് കൂമാനെതിരെ മുറുമുറുപ്പ് തുടങ്ങിയിട്ടുണ്ട്. ആറ് വർഷമായി സൂപ്പർതാരം മെസ്സിക്കൊപ്പം ടീമിെൻറ കുന്തമുനയായി പ്രവർത്തിച്ച താരത്തിന് അർഹിച്ച യാത്രയയപ്പ് നൽകിയില്ലെന്നുള്ള പരാതികൾ ടീമംഗങ്ങളിലും നിലനിൽക്കുന്നുണ്ട്. എന്നാൽ, സുവാരസിനെ പുറത്താക്കിയതിൽ തനിക്ക് പങ്കില്ലെന്ന നിലപാടിലാണ് കൂമാൻ. കഴിഞ്ഞ ദിവസം നടന്ന പത്ര സമ്മേളനത്തിലാണ് അദ്ദേഹം വിശദീകരണവുമായി എത്തിയത്.
സുവാരസുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കഥയിലെ വില്ലൻ താനാണ് എന്നാണ് എല്ലാവരും കരുതുന്നതെന്ന് കൂമാൻ പറഞ്ഞു. സുവാരസ് ടീം വിട്ടതിന് താൻ മാത്രമല്ല കാരണമെന്നും അത് തെൻറ മാത്രം തീരുമാനമല്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. ബാഴ്സയുടെ പരിശീലകനായി കരാർ ഒപ്പിടുന്നതിന് മുേമ്പ തന്നെ ക്ലബ് ചില തീരുമാനങ്ങൾ എടുത്തിരുന്നു. ഞാൻ അവയെ പിന്തുണക്കുക മാത്രമാണ് ചെയ്തത്.
താരവുമായി താൻ നടത്തിയ സംഭാഷണം വളച്ചൊടിക്കപ്പെടുകയായിരുന്നു. സുവാരസിന് ടീമിൽ തുടരാമായിരുന്നു. പക്ഷെ, അദ്ദേഹത്തിന് നിലവിലുള്ളതിനേക്കാൾ കുറഞ്ഞ റോൾ മാത്രമായിരിക്കും ലഭിക്കുക. മെസ്സിയുടെ ദേഷ്യം തനിക്ക് മനസ്സിലാവുമെന്നും ബാഴ്സയുടെ കോച്ച് കൂട്ടിച്ചേർത്തു.
സുവാരസ് റൊണാൾഡ് കൂമാെൻറ ടീം പ്ലാനിങ്ങിലില്ലെന്നും അതിനാൽ താരത്തെ ഒഴിവാക്കാനുള്ള കടുത്ത തീരുമാനം കൈകൊണ്ടത് അദ്ദേഹമാണെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. എല്ലാം ബാഴ്സലോണ ടീമിെൻറ കൂട്ടായ തീരുമാനമാണെന്നാണ് കൂമാൻ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.