നേപ്പാളിനെ തകർത്തു; സാഫ് ഫുട്ബാൾ കിരീടം ഇന്ത്യക്ക്
text_fieldsന്യൂഡൽഹി: ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കായുള്ള സാഫ് ചാമ്പ്യൻഷിപ് കിരീടം ഇന്ത്യക്ക്. ഫൈനലിൽ നേപ്പാളിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്താണ് ഇന്ത്യ സാഫ് ചാമ്പ്യൻഷിപിലെ തേരോട്ടം തുടർന്നത്. 49ാം മിനിറ്റിൽ സൂപ്പർ താരം സുനിൽ ഛേത്രിയും 50ാം മിനിറ്റിൽ സുരേഷ് സിങ്ങും 90ാം മിനിറ്റിൽ മലയാളി താരം സഹൽ അബ്ദുൽ സമദും നേടിയ ഗോളുകളാണ് ഇന്ത്യക്ക് എട്ടാം കിരീടം നേടിക്കൊടുത്തത് . 49,50 രണ്ടുമിനിറ്റുകൾക്കുള്ളിൽ ഇന്ത്യ കുറിച്ച രണ്ട് തകർപ്പൻ ഗോളുകൾക്ക് മറുപടി നൽകാൻ നേപ്പാളിനായില്ല. ഇഞ്ചുറി ടൈമിന് തൊട്ടരികെ പകരക്കാരനായി കളത്തിലെത്തിയ സഹൽ നേപ്പാൾ പ്രതിരോധ നിരയെ വകഞ്ഞുമാറ്റി ഗോൾ കുറിക്കുകയായിരുന്നു.
49ാം മിനിറ്റിൽ കൊട്ടൽ നൽകിയ ഉജ്ജ്വല ക്രോസ് തലകൊണ്ട് തട്ടിയിട്ടാണ് ഛേത്രി ഇന്ത്യയെ മുന്നിലെത്തിച്ചത്. ഗോളിന്‍റെ ആഘാതത്തിൽ നിന്നും നേപ്പാൾ മുക്തമാകും മുേമ്പ സുരേഷ് സിങ്ങിന്‍റെ തകർപ്പൻ ഗോളെത്തി. യാസിർ നൽകിയ പാസ് സ്വീകരിച്ച സുരേഷ് സിങ് സുന്ദരമായി ഗോളിലേക്ക് നിറയൊഴിക്കുകയായിരുന്നു.2019ൽ ഇഗോർ സ്റ്റിമാക് പരിശീലനക്കുപ്പായമണിഞ്ഞശേഷം ഇന്ത്യയുടെ ആദ്യ കിരീടമാണിത്.
കഴിഞ്ഞ മത്സരത്തിൽ കരുത്തരായ മാലദ്വീപിനെതിരെ 3-1െൻറ ജയം കുറിച്ച ഇന്ത്യക്ക് നേപ്പാൾ ദുർബലരായ എതിരാളികളായിരുന്നു. ലോക റാങ്കിങ്ങിൽ ഇന്ത്യയെക്കാൾ 61 ഇടം താഴെ 168ലാണ് നേപ്പാൾ.സാഫ് കപ്പ് ടുർണമെന്‍റിൽ 13 തവണ ഫൈനൽ നടന്നതിൽ12 തവണയും ഇന്ത്യ ഫൈനലിൽ എത്തിയിരുന്നു.2018ൽ മാലിദ്വീപ് ചാമ്പ്യൻമാരും ഇന്ത്യ റണ്ണേഴ്സ് അപ്പുമായിരുന്നു. 2003ൽ മൂന്നാം സ്ഥാനക്കാരായയതാണ് ഇന്ത്യയുടെ മോശം പ്രകടനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.