ചാമ്പ്യൻസ് ലീഗിൽ ഇന്ന് ഇന്ത്യൻ അരങ്ങേറ്റം
text_fieldsമഡ്ഗാവ്: ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ ഇന്ത്യക്ക് ഇന്ന് അരങ്ങേറ്റം. കഴിഞ്ഞ സീസൺ ഇന്ത്യൻ സൂപ്പർ ലീഗ് ഷീൽഡ് ജേതാക്കളായി എ.എഫ്.സി ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയ എഫ്.സി ഗോവ ഇന്ന് ഗ്രൂപ് റൗണ്ടിലെ ആദ്യ മത്സരത്തിനായി കളത്തിലിറങ്ങുന്നു. ഖത്തർ സ്റ്റാർസ് ലീഗ് റണ്ണേഴ്സ് അപ് അൽ റയ്യാൻ ആണ് എതിരാളി. 2002ൽ ആരംഭിച്ച ചാമ്പ്യൻസ് ലീഗിെൻറ 19 വർഷത്തെ ചരിത്രത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യൻ ക്ലബ് കളത്തിലിറങ്ങുന്നത്. ഐ.എസ്.എൽ ലീഗ് ജേതാക്കൾക്ക് ചാമ്പ്യൻസ് ലീഗ് യോഗ്യത നൽകാൻ കഴിഞ്ഞ സീസണിലാണ് ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ തീരുമാനിച്ചത്. നേരേത്ത എ.എഫ്.സി കപ്പിലായിരുന്നു സൂപ്പർ ലീഗ് ടീമുകൾക്ക് പങ്കാളിത്തം നൽകിയത്.
മുൻ ഫ്രാൻസ് ദേശീയ ടീമിെൻറയും പി.എസ്.ജിയുടെയും പരിശീലകനായ ലോറൻറ് ബ്ലാങ്കാണ് റയ്യാനെ പരിശീലിപ്പിക്കുന്നത്. മുൻ എഫ്.സി പോർട്ടോ താരം യാസിൻ ബ്രാഹിമി, ഐവറി കോസ്റ്റിെൻറ യൊഹാൻ ബോളി, അർജൻറീന താരം ഗബ്രിേൽ മെർകാഡോ തുടങ്ങിയ താരനിരകളുമായാണ് റയ്യാൻ ഗോവയിലെത്തുന്നത്. എട്ടുതവണ ഖത്തർ സ്റ്റാർസ് ലീഗിലും ആറുതവണ ഖത്തർ അമീർ കപ്പിലും ജേതാക്കളായിരുന്നു റയ്യാൻ.
ഗ്രൂപ് 'ഇ'യിൽ ഇറാെൻറ പെർസെപോളിസ്, യു.എ.ഇയുടെ അൽ വഹ്ദ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ഗ്രൂപ് റൗണ്ടിലെ മുഴുവൻ മത്സരങ്ങൾക്കും ഗോവ ഫട്ടോർഡ സ്റ്റേഡിയമാണ് വേദി. ''ജീവിതത്തിൽ അപൂർവമായി മാത്രം ലഭിക്കുന്ന അവസരമാണിത്. ഹോം ഗ്രൗണ്ടിൽ കളിക്കുന്നതിെൻറ ആത്മവിശ്വാസം ടീമിനുണ്ട്. ഞങ്ങൾ ആവേശത്തിലാണ്. യുവേഫ ചാമ്പ്യൻസ് ലീഗും കോപ ലിബർറ്റഡോറസുംപോലെ ലോകത്തിലെ പ്രധാനക്ലബ് മത്സരമാണ് എ.എഫ്.സി പോരാട്ടവും'' -ഗോവ കോച്ച് യുവാൻ ഫെറാൻഡോ പറയുന്നു.
എ.എഫ്.സി കപ്പ്: ബംഗളൂരു നേപ്പാൾ ആർമിക്കെതിരെ
ബാംബോലിം: എ.എഫ്.സി കപ്പ് ഗ്രൂപ് റൗണ്ടിലേക്ക് യോഗ്യത തേടി ബംഗളൂരു എഫ്.സി ഇന്നിറങ്ങുന്നു. കഴിഞ്ഞ സീസൺ ഐ.എസ്.എൽ ലീഗ് റൗണ്ടിൽ മൂന്നാമതായ ബംഗളൂരുവിന് പ്രിലിമിനറി റൗണ്ടിൽ നേപ്പാൾ ആർമി ക്ലബിനെതിരെ ജയിച്ചാൽ േപ്ല ഓഫിൽ കളിക്കാം.
േപ്ല ഓഫിലും ജയം തുടർന്നാൽ ഗ്രൂപ് റൗണ്ടിൽ ഇടംപിടിക്കാം. ഐ.എസ്.എൽ രണ്ടാം സ്ഥാനക്കാരായിരുന്ന എ.ടി.കെ ബഗാൻ എ.എഫ്.സി കപ്പ് ഗ്രൂപ് റൗണ്ടിലേക്ക് നേരേത്ത യോഗ്യത നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.