യു.എ.ഇയെ നേരിടാൻ യുവ ഇന്ത്യ
text_fieldsദുബൈ: ഇന്ത്യൻ ഫുട്ബാളിൽ തലമുറ കൈമാറ്റത്തിെൻറ വിളംബരവുമായി ഇമറാത്തി മണ്ണിൽ ഇന്ന് യു.എ.ഇ- ഇന്ത്യ സൗഹൃദ പോരാട്ടം.
രാജ്യാന്തര ഫുട്ബാളിൽ ബൂട്ടണിഞ്ഞ് പരിചയമില്ലാത്ത 10 പുതുമുഖങ്ങളുടെ കരുത്തിൽ ഒമാനെ സമനിലയിൽ തളച്ചതിെൻറ ആത്മവിശ്വാസത്തിലാണ് ഇഗോർ സ്റ്റിമാകിെൻറ കുട്ടികൾ ദുബൈ സബീൽ സ്റ്റേഡിയത്തിൽ യു.എ.ഇയെ നേരിടാനൊരുങ്ങുന്നത്.
ആദ്യ മത്സരത്തിന് സമാനമായി പരീക്ഷണങ്ങൾക്കായിരിക്കും രണ്ടാം മത്സരത്തിലും മുൻതൂക്കം. ഇന്ത്യൻ ജഴ്സിയെന്ന സ്വപ്നത്തിലേക്ക് കണ്ണുനട്ടിരിക്കുന്ന ബാക്കി താരങ്ങൾക്കു കൂടി തിങ്കളാഴ്ച അവസരം നൽകും. ഇന്ത്യൻ സമയം 9.45നാണ് (ദുബൈയിൽ 8.15) മത്സരം. കാണികൾക്ക് പ്രവേശനമുണ്ടാവില്ല.
ഇന്ത്യൻ ഫുട്ബാളിൽ ഇത് സ്റ്റിമാകിെൻറ പരീക്ഷണകാലമാണ്. ക്യാമ്പിലെ 27 താരങ്ങളിൽ പകുതിയും അരങ്ങേറ്റക്കാർ. ആദ്യ മത്സരത്തിൽതന്നെ കന്നി ബൂട്ടണിഞ്ഞത് 10 പേർ.
ഒമാനെക്കാൾ ശക്തരാണ് യു.എ.ഇ. റാങ്കിങ്ങിൽ ഇന്ത്യയെക്കാൾ 30 പടി മുകളിൽ. ബെർട്ട് വാൻ മാർവികിെൻറ കീഴിൽ ടീം ഏറെ മുന്നോട്ടുപോയിട്ടുണ്ട്. ഇന്ത്യയുമായി ഏറ്റുമുട്ടിയത് 14 തവണ. ഒമ്പതിലും ജയം യു.എ.ഇക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.