സൗഹൃദ മത്സരം; ഇന്ത്യൻ സാധ്യത ടീമിൽ ആഷിഖും സഹലും രാഹുലും
text_fieldsന്യൂഡൽഹി: ഈ മാസം 24ന് സിംഗപ്പൂരിനും 27ന് വിയറ്റ്നാമിനുമെതിരെ നടക്കുന്ന സൗഹൃദ ഫുട്ബാൾ മത്സരങ്ങൾക്കുള്ള ഇന്ത്യൻ സാധ്യത സംഘത്തെ കോച്ച് ഇഗോർ സ്റ്റിമാക് പ്രഖ്യാപിച്ചു. മലയാളി താരങ്ങളായ ആഷിഖ് കുരുണിയൻ, സഹൽ അബ്ദുസ്സമദ്, കെ.പി. രാഹുൽ എന്നിവർ 24 അംഗ സാധ്യത ടീമിലുണ്ട്.
കൊൽക്കത്തയിൽ രണ്ടു ദിവസത്തെ ക്യാമ്പിനുശേഷം ഒരാളെ ഒഴിവാക്കി 23 അംഗ ടീം 20ന് വിയറ്റ്നാമിലേക്ക് തിരിക്കും. മൂന്നു ടീമുകൾ പങ്കെടുക്കുന്ന സൗഹൃദ ടൂർണമെന്റാണ് വിയറ്റ്നാമിൽ നടക്കുന്നത്.
സാധ്യത ടീം: ഗോൾ കീപ്പർമാർ: ഗുർപ്രീത് സിങ് സന്ധു, ധീരജ് സിങ്, അമരീന്ദർ സിങ്. ഡിഫൻഡർമാർ: സന്ദേശ് ജിങ്കാൻ, റോഷൻ സിങ്, അൻവർ അലി, ആകാശ് മിശ്ര, ചിൻഗ്ലെൻസന സിങ്, ഹർമൻജോത് ഖബ്ര, നരേന്ദർ ഗെഹ് ലോട്ട്. മിഡ്ഫീൽഡർമാർ: ലിസ്റ്റൺ കൊളാസോ, ആഷിഖ് കുരുണിയൻ, സഹൽ അബ്ദുസ്സമദ്, കെ.പി. രാഹുൽ, ദീപക് താൻഗ്രി, ഉദാന്ത സിങ്, അനിരുദ്ധ് ഥാപ്പ, ബ്രൻഡൻ ഫെർണാണ്ടസ്, യാസർ മുഹമ്മദ്, ജീക്സൺ സിങ്, ലാലിയൻസുവാല ചാങ്തെ, വിക്രം പ്രതാപ് സിങ്. ഫോർവേഡുകൾ: സുനിൽ ഛേത്രി, ഇഷാൻ പണ്ഡിത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.