ആഘോഷമില്ലാതെ ആഷിഖ് കുരുണിയന് കല്യാണം
text_fieldsമലപ്പുറം: ഇന്ത്യൻ ഫുട്ബാൾ ടീമിലെ ഇളം തലമുറക്കാരൻ ആഷിഖ് കുരുണിയൻ വിവാഹിതനാവുന്നു. തിരൂർ കൽപകഞ്ചേരി പറവന്നൂർ സ്വദേശിനിയും കണ്ണൂരിൽ ബി.ഫാം വിദ്യാർഥിനിയുമായ അസീലയാണ് വധു. സെപ്റ്റംബർ അഞ്ചിന് നിക്കാഹ് നടക്കും.
കോവിഡ് കണക്കിലെടുത്ത് തൽക്കാലം വിവാഹസൽക്കാരം വേണ്ടെന്ന് വെച്ചിരിക്കുകയാണെന്ന് ആഷിഖ് പറഞ്ഞു. ഐ.എസ്.എല്ലിൽ ബംഗളൂരു എഫ്.സിക്ക് വേണ്ടി കളിക്കുന്ന ആഷിഖ് മലപ്പുറം പട്ടർക്കടവിലെ കുരുണിയൻ അസൈൻ-ഖദീജ ദമ്പതികളുടെ മകനാണ്.
ഇന്ത്യയുടെ അണ്ടർ 19, 20 ടീമുകളുടെ ജഴ്സിയണിഞ്ഞ ആഷിഖ് സീനിയർ സംഘത്തിൽ 16 അന്താരാഷ്ട്ര മത്സരങ്ങൾക്കിറങ്ങി. സ്കൂൾ അധ്യാപകനായ തെയ്യമ്പാട്ടിൽ സിറാജിെൻറയും സുരയ്യയുടെയും മകളാണ് അസീല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.