'ഞാൻ അത് വീണ്ടും വീണ്ടും കാണുകയാണ്'; അലിസൺ ബെക്കറിന്‍റെ ഹെഡ്ഡറിനെ പുകഴ്ത്തി ഇന്ത്യൻ ഗോൾകീപ്പർ
text_fieldsന്യൂഡൽഹി: ഫുട്ബാളിൽ അധികം കണ്ട് പരിചയമില്ലാത്ത ഒരു കാഴ്ചക്കാണ് കഴിഞ്ഞ ദിവസം ഇംഗ്ലീഷ് പ്രീമിയർ ലീഗ് സാക്ഷ്യം വഹിച്ചത്. ലിവർപൂളിെൻറ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ അണയാതെ കാക്കാൻ മുൻധാരണകളെയൊക്കെ തെൻറ ഗോൾലൈനിലുപേക്ഷിച്ച് എതിരാളികളുടെ നിയന്ത്രണഭൂമിയിലേക്ക് ഗോളിയായ അലിസൺ നടന്നെത്തുേമ്പാൾ അദ്ഭുതങ്ങൾ പിറക്കുമെന്ന് കരുതിയവർ വിരളം. എന്നാൽ ഗോളിമാർ ഗോളടിച്ച അപൂർവ ചരിത്രത്തിെൻറ മറ്റൊരാവർത്തനം അവിടെ പിറന്നു.
വെസ്റ്റ്ബ്രോംവിച് ആൽബിയനെതിരെയായിരുന്നു അലിസണിന്‍റെ വിജയഗോൾ. മത്സരത്തിൽ 2-1ന് വിജയിച്ചതോടെ ലിവർപൂൾ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷ നിലനിർത്തി. അലിസണിന്‍റെ ഗോൾ കണ്ട് ആവേശം കൊണ്ടവർ നിരവധിയാണ്, അതിൽ ഒരാളാണ് ഇന്ത്യൻ ഗോൾകീപ്പറായ ഗുർപ്രീത് സിങ് സന്ധു.
'ഞാൻ അദ്ദേഹത്തിന്‍റെ ഹെഡ്ഡർ വീണ്ടും വീണ്ടും കാണുകയാണ്. പന്ത് കൃത്യസ്ഥലത്തേക്ക് പറന്നെത്തുകയും അലിസൺ അതി വിദഗ്ധമായി അത് വലയിലാക്കുകയും ചെയ്തു. എന്തൊരു ഹെഡ്ഡർ! പരിശീലന സമയത്ത് ഇത് പതിവായി ചെയ്യുന്നുണ്ടെങ്കിൽ അവൻ വളരെ സ്പെഷ്യലാണെന്ന് സമ്മതിക്കണം' -സന്ധു അഭിപ്രായപ്പെട്ടു.
അലിസണിന്‍റെ മാതൃക കളിക്കളത്തിൽ പിന്തുടരുമോ എന്ന ചോദ്യത്തിന് അത് ഒരിക്കലും ചെയ്യേണ്ടി വരില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നായിരുന്നു സന്ധുവിന്‍റെ മറുപടി. ഇന്ത്യൻ ടീമിലോ ബംഗളൂരു എഫ്.സിക്കോ വേണ്ടി കളിക്കുേമ്പാൾ ഒരുപക്ഷേ സാഹചര്യം അത് ആവശ്യപ്പെടുകയാണെങ്കിൽ താൻ അത് ഛേത്രിക്ക് കൈമാറുമെന്നും ഹെഡ്ഡറുകളുടെ കാര്യത്തിൽ മികവ് അവനാണെന്നും സന്ധു അഭിപ്രായപ്പെട്ടു.
'ഹെഡ്ഡറുകളെ അപേക്ഷിച്ച് ഷോട്ടുകൾ ഉതിർക്കുന്നതിലാണ് ഞാൻ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നത്. ആധുനിക ഗോൾകീപ്പറുടെ കാലുകളും മികച്ചതായിരിക്കേണ്ടത് സുപ്രാധാനമാണ്. ഗോൾകീപ്പർ പന്ത് തടുക്കുന്ന ആൾ മാത്രമാണെന്ന കാലമൊക്കെ കഴിഞ്ഞു' -അർജുന അവാർഡ് ജേതാവായ സന്ധു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.