ചെന്നൈ മന്നൻസ്
text_fieldsപത്താണ്ട് പിന്നിട്ട ഇന്ത്യൻ സൂപ്പർ ലീഗിലെ രാജാക്കന്മാരുടെ പട്ടികയിൽ ആദ്യ അഞ്ചിൽ ഇന്നും ചെന്നൈയിൻ എഫ്.സിയുണ്ട്. ഇത്രയും കാലയളവിൽ ഐ.എസ്. എലിൽ അവരുണ്ടാക്കിവെച്ച ഓളം അത്ര വലുതാണ്. ഇറങ്ങിയ ആദ്യ സീസണിൽ തന്നെ ടേബിൾ ടോപ്പേഴ്സ്, തൊട്ടടുത്ത കൊല്ലം 2015ൽ രണ്ടാം ഐ.എസ്.എൽ ചാമ്പ്യന്മാർ. ആദ്യ കിരീട നേട്ടത്തിന്റെ ക്ഷീണം മാറും മുമ്പ് 2017-18 സീസണിലും ചാമ്പ്യന്മാർ. തൊട്ടടുത്ത വർഷം 2019-20 സീസണിൽ റണ്ണേഴ്സ്. കേരള ബ്ലാസ്റ്റേഴ്സിനും ബാംഗ്ലൂർ എഫ്. സിക്കും ശേഷം മികച്ച ആരാധക കരുത്തുള്ള മറീന മച്ചാന്മാർ അവസാന സീസണിൽ ആറാം സ്ഥാനത്ത് തോരോട്ടം അവസാനിപ്പിച്ചെങ്കിലും ഇത്തവണ ഒരുങ്ങിത്തന്നെയാണ് കളിക്കളത്തിലേക്കെത്തുന്നത്.
2019-20 സീസണിൽ ടീമിനെ ഫൈനൽ വരെയെത്തിച്ച സ്കോട്ടിഷ് കോച്ച് ഓവൻ കോയ്ലെയെ കഴിഞ്ഞ തവണയാണ് ടീം വീണ്ടും തിരിച്ചുവിളിച്ചിരുന്നത്. ഈ സീസണിലും കൊയ്ലെയെ തന്നെയാണ് ടീമിനായി തന്ത്രങ്ങൾ മെനയുന്നത്. മികച്ച സ്ട്രൈക്കറായി നിരവധി സ്കോട്ടിഷ് ക്ലബുകളിൽ ബൂട്ടുകെട്ടിയ കോയ്ലെ അതിനേക്കാൾ മികച്ചൊരു കോച്ചാണെന്ന് തെളിയിച്ച നിരവധി നേട്ടങ്ങളും അദ്ദേഹത്തിന്റെ കരിയറിലുണ്ട്. മുന്നേറ്റ നിരയെ കരുത്തുറ്റതാക്കാൻ ടീം ഇത്തവണ കണ്ടെത്തിയ വജ്രായുധമാണ് കൊളംബിയൻ സ്ട്രൈക്കർ വിൽമർ ജോഡൻ. കൂടെ മോഹൻ ബഗാനിൽനിന്ന് കൂടുമാറിയെത്തിയ കിയാൻ നാസിരിയും ടീമിന് കരുത്താകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
- സെപ്റ്റം. 14 Vs ഒഡിഷ എഫ്.സി
- സെപ്റ്റം. 26 Vs മുഹമ്മദൻസ്
- ഒക്ടോ.. 01 Vs ഹൈദരാബാദ്
- ഒക്ടോ. 17 Vs നോർത്ത് ഈസ്റ്റ്
- ഒക്ടോ. 24 Vs എഫ്.സി ഗോവ
- ഒക്ടോ. 31 Vs പഞ്ചാബ് എഫ്.സി
- നവം. 09 Vs മുംബൈ സിറ്റി
- നവം. 24 Vs കേരള ബ്ലാസ്റ്റേഴ്സ്
- നവം. 30 Vs മോഹൻ ബഗാൻ
- ഡിസം. 07 Vs ഈസ്റ്റ് ബംഗാൾ
- ഡിസം. 11 Vs ഹൈദരാബാദ്
- ഡിസം. 21 Vs മുംബൈ സിറ്റി
- ഡിസം. 28 Vs ബംഗളൂരു എഫ്.സി
തിരിച്ചുവരാൻ ബംഗളൂരു
കഴിഞ്ഞ സീസണിൽ പത്താമതായി അവസാനിച്ച തേരോട്ടത്തിന് ഇത്തവണ കളിയിലൂടെ തന്നെ മറുപടി പറയണമെന്ന ദൃഢനിശ്ചയത്തിലാണ് ബംഗളൂരു എഫ്.സി. കഴിഞ്ഞ ഡിസംബറിൽ പരിശീലകൻ സൈമൺ ഗ്രൈസന് പകരം ടീമിലെത്തിച്ച സ്പാനിഷ് താരം ജെറാർഡ് സെറഗോസയുടെ സൈനിങ്ങിലൂടെയാണ് ടീം ആ ഒരുക്കങ്ങൾക്ക് തുടക്കമിട്ടത്. ശേഷം ഏഴു മികച്ച താരങ്ങളെ ബംഗളൂരു എഫ്.സി സ്വന്തം തട്ടകത്തിലെത്തിച്ചു. ലാലിഗയിൽ ആറു സീസണുകളിൽ നിന്നായി 153 മത്സരങ്ങൾ കളിച്ച സ്പാനിഷ് മുന്നേറ്റ താരം എഡ്ഗർ മെൻഡസിനെ ടീമിലെത്തിച്ചതിലൂടെ ടീമിന്റെ ഒരുക്കങ്ങൾക്കും ആത്മവിശ്വാസത്തിനും ആക്കം കൂട്ടിയെന്നുപറയാം. ശേഷം മുൻ ബ്ലാസ്റ്റേഴ്സ്, മുംബൈ സിറ്റി താരം പെരേര ഡയസിനെ സ്വന്തമാക്കിയ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രിയടങ്ങുന്ന മുന്നേറ്റ നിരയെ കൂടുതൽ കരുത്തുറ്റതാക്കി.
ഗുർപ്രീതിന്റെയും ജസൽ കർണെയ്റോയുടെയും നേതൃത്വത്തിലുള്ള പ്രതിരോധനിരയെ കെട്ടിയുറപ്പിക്കാൻ രാഹുൽ ബേകെയെ തിരികെ ടീമിലെത്തിച്ച ബി.എഫ്.സി, സ്പാനിഷ് മധ്യനിര താരം ആൽബർട്ടോ നോഗുറെ, പെഡ്രോ കാപോ, ഇന്ത്യൻ ഡിഫൻഡർ മുഹമ്മദ് സലാഹ് എന്നിവരെ സ്വന്തമാക്കിയാണ് പുതിയൊരങ്കത്തിന് കരുക്കൾ നീക്കിത്തുടങ്ങിയത്. കഴിഞ്ഞ ഡ്യൂറന്റ് കപ്പിലെ സെമിഫൈനൽ വരെയെത്തിയ പ്രയാണവും ടീമിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. പലതും നേടാനുറപ്പിച്ച് തന്നെയാണ് ഇത്തവണ ഒരുങ്ങുന്നതെന്ന് സാരം.
- സെപ്റ്റം. 14 vs ഈസ്റ്റ് ബംഗാൾ
- സെപ്റ്റം. 19 vs ഹൈദരാബാദ്
- സെപ്റ്റം. 28 vs മോഹൻ ബഗാൻ
- ഒക്ടോ. 02 vs മുംബൈ സിറ്റി
- ഒക്ടോ. 18 vs പഞ്ചാബ് എഫ്.സി
- ഒക്ടോ. 25 vs കേരള ബ്ലാസ്റ്റേഴ്സ്
- നവം. 02 vs എഫ്.സി ഗോവ
- നവം. 08 vs നോർത്ത് ഈസ്റ്റ്
- ഡിസം. 01 vs ഒഡിഷ എഫ്.സി
- ഡിസം. 07 vs കേരള ബ്ലാസ്റ്റേഴ്സ്
- ഡിസം. 14 vs എഫ്.സി ഗോവ
- ഡിസം. 28 vs ചെന്നൈയിൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.