Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഉരുക്കുകോട്ട തീർത്ത്​...

ഉരുക്കുകോട്ട തീർത്ത്​ ജാംഷഡ്​പൂർ; മുംബൈക്ക്​ പൂട്ട്​

text_fields
bookmark_border
ഉരുക്കുകോട്ട തീർത്ത്​ ജാംഷഡ്​പൂർ; മുംബൈക്ക്​ പൂട്ട്​
cancel

പനാജി: പത്തുപേരായി ചുരുങ്ങിയിട്ടും ടാറ്റ ഉരുക്കു കോട്ട പൊട്ടിക്കാൻ മുംബൈ സിറ്റിക്കായില്ല. ഐ.എസ്​.എലിലെ വമ്പന്മാരായ മുംബൈ സിറ്റി എഫ്​.സിയെ ജാംഷഡ്​പൂർ എഫ്​.സി 1-1ന്​ സമനിലയിൽ തളച്ചു. മധ്യനിരയിലെ ന​ട്ടെല്ലായ എയ്​റ്റർ മൺറോയിക്ക്​ ചുവപ്പു കാർഡ്​ കണ്ട്​ പുറത്തു പോവേണ്ടി വന്നിട്ടും അവസാനം വരെ പൊരുതിയാണ്​ ജാംഷഡ്​പൂർ സമനില പിടിച്ചെടുത്തത്​. സൂപ്പർ സേവുമായി മലയാളി താരം ടി.പി രഹനേഷ്​ കളിയിൽ നിറഞ്ഞു നിന്നു.

ജാഷംഡ്​പൂരിനായി വാൽസ്​കിസും(9), മുംബൈക്കായി ഒഗ്​ബച്ചെയുമാണ്​(15) ഗോൾ നേടിയത്​. 13 പോയൻറുള്ള മുംബൈ തന്നെ ഒന്നാമൻ. ജാംഷഡ്​പൂർ ഏഴാമതാണ്​. കളിച്ച നാലു മത്സരങ്ങളിലും ജയിച്ച്​ മുന്നേറുകയായിരുന്ന ടീമിനാണ്​ ഓവൻ കേയ്​ലിൻെറ സംഘം തടയിട്ടത്​.

ഒന്നാം സ്​ഥാനക്കാരുടെ വമ്പുമായി എത്തിയ മുംബൈക്ക്​ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. ഒഗ്​ബച്ചെയെയും ആഡം ലെ ഫോഡ്രെയെയും ജാംഷഡ്​പൂരുകാർ നന്നായി മെരുക്കി. കളിയുടെ ഒമ്പതാം മിനിറ്റിൽ ത​ന്നെ ജാംഷഡ്​പൂർ, മുംബൈ സിറ്റിയുടെ വലകുലുക്കിയപ്പോൾ, ആരാധകർ ശരിക്കും ഞെട്ടി. കഴിഞ്ഞ സീസണിലെ ടോപ്​ സ്​കോറർ ലിത്വാനിയക്കാരൻ നെറിജസ്​ വാൽസ്​കിസാണ്​ ബോക്​സിൽ നിന്ന്​ അനായാസം ഗോൾ നേടിയത്​. ജാക്കിചന്ദ്​ സിങ്ങിൻെറ ചെറിയ ക്രോസ് പോസ്​റ്റിൻെറ​ കോർണറിലേക്ക്​ ചെത്തിവിട്ടാണ്​ വാൽസ്​കിസ്​ ഗോൾ നേടുന്നത്​. എന്നാൽ, ഈ ലീഡ്​ അധികം നിലനിറത്താൻ ജാംഷഡ്​പൂരിനായില്ല. 15ാം മിനിറ്റിൽ സൂപ്പർ താരം ഒഗ്​ബച്ചെയുടെ ഫിനിഷിങ്ങിൽ മുംബൈ ഒപ്പമെത്തി.

ഇതോടെ കളി മുറുകി. എന്നാൽ, 28ാം മിനിറ്റിൽ എയ്​റ്റർ മൺറോയിക്ക്​ രണ്ടാം മഞ്ഞകാർഡ്​ ലഭിച്ച്​ പുറത്തായത്​ ജാംഷഡ്​പൂരിന്​ തിരിച്ചടിയായി. എങ്കിലും അവസാനം വരെ അവർ പൊരുതി. ടാറ്റ ഉരുക്കു കോട്ട പൊട്ടിക്കാൻ സെർജിയോ ലൊബേറ തന്ത്രങ്ങൾ പലതും മാറ്റിയെങ്കിലും രക്ഷയുണ്ടായില്ല. സ്​കോർ 1-1ന്​ അവസാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Isl 2020-21
Next Story