ഫിഫ പ്രസിഡന്റായി ഇൻഫന്റിനോക്ക് മൂന്നാമൂഴം
text_fieldsപാരിസ്: ലോക ഫുട്‌ബാൾ ഭരണസമിതിയുടെ (ഫിഫ) പ്രസിഡന്റായി ജിയാനി ഇൻഫന്റിനോക്ക് മൂന്നാമൂഴം. മാർച്ചിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ എതിരാളികളില്ലാതായതോടെയാണ് ഫിഫയുടെ അമരത്ത് നാല് വർഷം കൂടി സേവനമനുഷ്ഠിക്കാൻ അവസരമൊരുങ്ങിയത്.
ബുധനാഴ്ചയായിരുന്നു പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദേശം സമർപ്പിക്കാനുള്ള അവസാന തീയതി. ഇദ്ദേഹത്തിന്റെ പേര് മാത്രമാണ് സമർപ്പിക്കപ്പെട്ടതെന്ന് ഫിഫ അറിയിച്ചു. കോൺഫെഡറേഷനുകളിൽ നിന്നും ദേശീയ അസോസിയേഷനുകളിൽ നിന്നും വ്യാപക പിന്തുണയാണ് ഇൻഫന്റിനോക്ക് ലഭിച്ചത്. മാർച്ചിൽ റുവാണ്ടയിൽ നടക്കുന്ന ഫിഫ കോൺഗ്രസിൽ 52കാരൻ മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെടും.
യുവേഫ ജനറൽ സെക്രട്ടറി പദവിയിൽ നിന്നാണ് ലോക കായികരംഗത്തെ ഏറ്റവും ശക്തമായ പദവിയിലേക്ക് ഇൻഫന്റിനോ അതിവേഗം ഉയർന്നത്. 2016ൽ സെപ്പ് ബ്ലാറ്റർക്ക് പകരക്കാരനായി മൂന്ന് വർഷത്തെ കാലയളവിലാണ് ഫിഫ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത്. 2019ൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കാനഡ, മെക്സിക്കോ, യുനൈറ്റഡ് സ്റ്റേറ്റ്സ് എന്നിവ സഹ ആതിഥേയത്വം വഹിക്കുന്ന 2026ലെ ലോകകപ്പ് 48 ടീമുകളായി വിപുലീകരിക്കുന്നതിന് അദ്ദേഹം മേൽനോട്ടം വഹിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.