മെസിയില്ലാത്ത ഇന്റർ മയാമിക്ക് കപ്പുമില്ല; യു.എസ്. ഓപൺ കിരീടമുയർത്തി ഹൂസ്റ്റൺ
text_fieldsഫ്ലോറിഡ: ലയണൽ മെസിയില്ലാത്ത ഇന്റർമയാമി പഴയ മയാമി തന്നെയാണ് വ്യക്തമാക്കുന്ന പ്രകടനമാണ് യു.എസ്.ഓപൺ കപ്പ് ഫൈനലിൽ കണ്ടത്. ലീഗ്സ് കപ്പിന് പിന്നാലെ മറ്റൊരു കിരീടം ഷോക്കേസിലേക്കെത്തിക്കാനുള്ള മയാമിയുടെ ശ്രമത്തിന് മെസിയുടെ അഭാവം തിരിച്ചടിയായി.
മയാമിയെ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് തോൽപ്പിച്ചാണ് ഹൂസ്റ്റൺ ഡൈനാമോ കിരീടമുയർത്തിയത്. പരിക്കിനെ തുടർന്ന് മെസിയെയും ജോർഡി ആൽബയെയും ബെഞ്ചിലിരുത്തിയാണ് മയാമി കലാശപ്പോരിനിറങ്ങിയത്. കംപാന, ടെയ്‍ലർ, ഫാരിയാസ് എന്നിവരാണ് ഇന്റർ മയാമിയുടെ മുന്നേറ്റനിര നയിച്ചത്.
24ാം മിനിറ്റിൽ വിങ്ങർ ഗ്രിഫിൻ ഡോർസെയുടെ ഗോളിലൂടെയാണ് ഹൂസ്റ്റൺ ഡൈനാമോസ് ആദ്യ ലീഡെടുത്തത്. ജോസ് ആർതർ ബോക്സിന്റെ വലതു വിങ്ങിലേക്ക് നൽകിയ പാസ് ഡോർസെ തകർപ്പൻ ഷോട്ടിൽ വലയിലെത്തിക്കുകയായിരുന്നു. 33ാം മിനിറ്റിൽ ഹൂസ്റ്റണ് അനുകൂലമായി ലഭിച്ച പെനാൽറ്റി ആമിൻ ബാസി ലക്ഷ്യം കണ്ടതോടെ ലീഡ് ഇരട്ടിയായി.
രണ്ടാം പകുതിയിലും ഗോളിനായുള്ള ഇന്റർമയാമിയുടെ തീവ്ര ശ്രമങ്ങൾ ഉണ്ടായെങ്കിലും 90 മിനിറ്റ് വരെ ലക്ഷ്യം കണ്ടില്ല. ഇഞ്ചുറി ടൈമിൽ ജോസഫ് മാർട്ടിസിലൂടെ മയാമി ആശ്വാസ ഗോൾ കണ്ടെത്തിയെങ്കിലും ഹൂസ്റ്റൺ കിരീടമുയർത്തുയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.