ഇറ്റലിയിൽ ഇന്‍ററിനെ കാത്ത് 10 വർഷത്തിനിടെ കന്നിക്കിരീടം; ജയവുമായി യുവന്‍റസ് ആദ്യ നാലിൽ
text_fieldsറോം: നിലവിലെ ചാമ്പ്യന്മാരെ ആദ്യ നാലിലും ഇന്‍റർ മിലാനെ കിരീട പ്രതീക്ഷയിലേക്കും ഉയർത്തി സീരി എയിൽ മത്സരഫലങ്ങൾ. ദുർബലരായ പാർമയെ ഒന്നിനെതിരെ മൂന്നു ഗോളിന് വീഴ്ത്തിയാണ് യുവന്‍റസ് സീരി എയിൽ മൂന്നാം സ്ഥാനത്തേക്കും അതുവഴി അടുത്ത ചാമ്പ്യൻസ് ലീഗിലേക്കും വഴി എളുപ്പമാക്കിയത്. യുവന്‍റസിനായി ലോബോ സിൽവ രണ്ടു വട്ടം വല കുലുക്കിയപ്പോൾ ഡി ലൈറ്റിന്‍റെ വകയായിരുന്നു മൂന്നാം േഗാൾ. പാർമക്കായി ബ്രുഗ്മാൻ ആശ്വാസ ഗോൾ നേടി.
സ്പെസിയക്കെതിരെ 1-1ന് സമനില പാലിച്ചുവെങ്കിലും ഒന്നാമതുള്ള ഇന്‍റർ മിലാന് 10 പോയിന്‍റ് ലീഡുണ്ട്. പെരിസിച്ച് ഇന്‍റർ മിലാന്‍റെയും ഫർലാസ് സ്പെസിയയുടെയും ഗോളുകൾ നേടി. വ്യാപക പ്രതിഷേധത്തെ തുടർന്ന് തുടക്കത്തിലേ പൊളിഞ്ഞുപോയ യൂറോപ്യൻ സൂപർ ലീഗിന് ഇറ്റലിയിൽനിന്ന് പേരുനൽകിയ മൂന്നാം ടീമായ എ.സി മിലാന് ബുധനാഴ്ച അപ്രതീക്ഷിത തോൽവി നൽകി ഇറ്റാലിയൻ ആരാധകർക്കായി സസോളോ കണക്കുതീർത്തു. 2-1നായിരുന്നു സസോളോ വിജയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.