ഐ.എസ്.എൽ: ഒരുങ്ങിയിറങ്ങി ഗോവ
text_fieldsകൊച്ചി: ആറ് വിദേശ കളിക്കാരെ മാത്രം അണിനിരത്തിയാണ് എഫ്.സി ഗോവ ഇക്കുറി ഐ.എസ്.എൽ സീസണിനിറങ്ങുക. ഈ മാസം 22ന് ഗോവ ഫറ്റോർഡ സ്റ്റേഡിയത്തിൽ എഫ്.സി ബംഗളൂരുവുമായി ആദ്യ കളി. രണ്ടുദിനത്തിനുശേഷം 25ന് മുംബൈ സിറ്റിയുമായി അടുത്ത പോരാട്ടം.
ടൂർണമെൻറിൽ ഇക്കുറി അഞ്ചുവരെ സബ്സ്റ്റിറ്റ്യൂഷൻ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുേമ്പാൾ ആറ് വിദേശ കളിക്കാരെ വെച്ച് കൊണ്ടുമാത്രം കളിക്കാനിറങ്ങുന്നത് ഗോവക്ക് തിരിച്ചടിയാവില്ലേയെന്ന ചോദ്യത്തിന് മുന്നിൽ തെൻറ സംഘത്തിൽ പൂർണ മതിപ്പാണെന്നാണ് മുഖ്യപരിശീലകൻ 39കാരനായ ജുവാൻ ഫെറാണ്ടോയുടെ നിലപാട്.
''മികച്ച 11 പേരെ കളത്തിലിറക്കാനുള്ള ശ്രമത്തിലാണ് ഞാൻ. മൊത്തം ടീമിനെക്കുറിച്ച് ആശങ്കയില്ല. ഉദാഹരണത്തിന് ഫ്രാങ്കി തന്നെ. അവൻ ഫിറ്റാണ്. എപ്പോഴും കളിക്കാൻ സന്നദ്ധൻ. വിദേശ കളിക്കാരെക്കുറിച്ച് ചിന്തിക്കുന്നില്ല. പ്രധാനം ഗെയിം പ്ലാനാണ്.
ഓരോ മൂന്നാം ദിനവും ഗ്രൗണ്ടിൽ ഇറങ്ങാൻ ടീമിനെ ഒരുക്കണം'' -ഓൺലൈനിൽ ചേർന്ന വാർത്തസമ്മേളനത്തിൽ സ്പാനിഷ് കോച്ച് പറയുന്നു. ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ബംഗളൂരു എഫ്.സിയുമായുള്ള കളിയിലാണ്. അതിനുേശഷം മുംബൈ. ഓരോ ദിനത്തിലും പുതിയ തന്ത്രങ്ങളും ഒത്തൊരുക്കവുമാണ് വേണ്ടത്. വരുന്ന രണ്ടാഴ്ച അതിൽ മാത്രമാണ് ശ്രദ്ധ.
ഗോവയിൽതന്നെ എല്ലാ കളികളും നടക്കുന്നുവെന്നത് ആശ്വാസമാണ്. ചെന്നൈയിലേക്കും നോർത്ത് ഈസ്റ്റിലേക്കും മുംബൈയിലേക്കും അടിക്കടി പറക്കേണ്ടിവരുന്നില്ല. ഹോട്ടലിൽനിന്ന് സ്റ്റേഡിയം, തിരികെ ഹോട്ടൽ എന്നിങ്ങനെ സാഹചര്യം മാറി.
''അതേസമയം, ഹോം ഗ്രൗണ്ടിൽ എല്ലാ കളികളും ലഭിച്ചിട്ടും ടീമിെൻറ ആരാധകർ സ്റ്റേഡിയത്തിൽ ഉണ്ടാകില്ലെന്നത് നിരാശപ്പെടുത്തുന്നു. ഇന്ത്യയിലെതന്നെ മികച്ച ആരാധകരാണ് ഞങ്ങളുടെ ടീമിേൻറത്. ഇവിടെ കളിക്കുേമ്പാൾ അവരുടെ പിന്തുണ കളിക്കാർക്ക് പ്രധാനമാണ്. എന്നാൽ, കളിക്കാൻ കഴിയുന്നുവെന്നതാണ് പ്രധാനം'' -അദ്ദേഹം പറയുന്നു.
കളിക്കാരുടെ പ്രായമല്ല, അവർ എങ്ങനെയാണ് ഗ്രൗണ്ടിൽ സ്വയം അർപ്പിക്കുന്നതെന്നാണ് ശ്രദ്ധിക്കുന്നതെന്ന് ഫെറാണ്ടോ വ്യക്തമാക്കി. എല്ലാവർക്കും പുതിയ സാഹചര്യമാണ് ഇപ്പോൾ.
വീടുകളിൽ ക്വാറൻറീനിൽ കഴിയുന്നതിെനക്കാൾ ഗ്രൗണ്ടിൽ ഫുട്ബാൾ കളിക്കുന്നതാണ് മികച്ചതെന്ന് കളിക്കാരോട് പറഞ്ഞിട്ടുണ്ട്. കുടുംബവും കൂട്ടുകാരുമായി ഇടപഴകാൻ യുവതാരങ്ങൾക്ക് ആഗ്രഹമുണ്ട്. അതെല്ലാം തൽക്കാലം മാറ്റിവെക്കണമെന്ന് അവരെ ഉപദേശിച്ചതായും കോച്ച് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.