എഫ്.സി ഗോവയും മുംബൈ സിറ്റിയും നേർക്കുനേർ; ഐ.എസ്.എല്ലിൽ ആദ്യ സെമി ഇന്ന്
text_fieldsപനാജി: ഐ.എസ്.എല്ലിൽ ആദ്യപാദ സെമി പോരാട്ടത്തിൽ കരുത്തരായ മുംബൈ സിറ്റിയും എഫ്.സി ഗോവയും നേർക്കുനേർ. ഐ.എസ്.എൽ ചരിത്രത്തിലെ ഏറ്റവും സ്ഥിരതയാർന്ന ടീം എന്ന വിളിപ്പേരുണ്ടെങ്കിലും ഗോവക്ക് ഇതുവരെ കിരീടം ഉയർത്താനായിട്ടില്ല.
ആറു തവണയാണ് ഇവർക്ക് പ്ലേ ഓഫിൽ ഇടം ലഭിച്ചത്. രണ്ടു തവണ ഫൈനലിൽ കാലിടറി. ഇക്കുറി, ലീഗ് ചാമ്പ്യന്മാരായ മുംബൈയെ തകർത്ത് ൈഫനലിലേക്ക് കുതിക്കാനാവുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
മുംബൈക്കെതിരെ ഗോവക്ക് കാര്യങ്ങൾ എളുപ്പമാവില്ല. ഈ സീസണിൽ രണ്ടു തവണ നേരിട്ടു കളിച്ചപ്പോഴും ഗോവക്ക് മുംബൈയെ തോൽപിക്കാനായിട്ടില്ല. ആദ്യ മത്സരം ഒരു ഗോളിന് തോറ്റപ്പോൾ രണ്ടാംമത്സരം 3-3ന് സമനിലയിലുമായി. മുംബൈ ഇന്ത്യൻസും കന്നി കിരീടത്തിനുള്ള ശ്രമത്തിലാണ്.
ഒരു തവണപോലും ഫൈനൽ കളിച്ചിട്ടില്ലാത്തവരാണിവർ. എന്നാൽ, ഈ സീസണിൽ 12 മത്സരങ്ങൾ ജയിച്ച മുംബൈ, ടീം പ്രകടനത്തിൽ ഗോവയേക്കാൾ ഒരുപടി മുന്നിലാണ്. എതിരാളികളുടെ വലയിൽ ഏറ്റവും കൂടുതൽ ഗോളുകൾ (35) അടിച്ചു കൂട്ടിയതും മുംബൈയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.