Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകെ.​പി. രാ​ഹു​ലും...

കെ.​പി. രാ​ഹു​ലും ജീ​ക്​​സ​ൻ സി​ങ്ങുമില്ല ; ബ്ലാ​സ്​​റ്റേ​ഴ്​​സ്​ ഇന്ന്​ ജാം​ഷ​ഡ്​​പു​രി​നെ​തി​രെ

text_fields
bookmark_border
കെ.​പി. രാ​ഹു​ലും ജീ​ക്​​സ​ൻ സി​ങ്ങുമില്ല ; ബ്ലാ​സ്​​റ്റേ​ഴ്​​സ്​ ഇന്ന്​ ജാം​ഷ​ഡ്​​പു​രി​നെ​തി​രെ
cancel

ബാം​ബോ​ലിം: ഐ.​എ​സ്.​എ​ല്ലി​ൽ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്​ ഇന്ന്​ ജാം​ഷ​ഡ്​​പു​രി​നെ​തി​രെ വിജയം മാത്രം ലക്ഷ്യമിട്ട്​ ഇറങ്ങുന്നു. അ​വ​സാ​ന നാ​ലു​ ക​ളി​യി​ൽ ര​ണ്ടു​ ജ​യ​വും ര​ണ്ടു​ സ​മ​നി​ല​യു​മാ​യി ഉ​ണ​ർ​ന്ന ബ്ലാ​സ്​​റ്റേ​ഴ്​​സി​ന്​ ഒ​രു ജ​യ​േ​ത്താ​ടെ ആറാം സ്​​ഥാ​ന​ത്തേ​ക്ക്​ ഉ​യ​രാനാകും. ജാംഷഡ്​പൂരിനും ബ്ലാസ്​റ്റേഴ്​സിനും 14 പോയന്‍റാണുള്ളതെങ്കിലും ഗോൾശരാരിയിൽ ജാംഷഡ്​പൂരാണ്​ മുന്നിൽ.

അ​വ​സാ​ന മത്സരത്തിൽ പ​ത്തി​ലേ​ക്കു​ ചു​രു​ങ്ങി​യ ഗോ​വ​ക്കെ​തി​രെ ജ​യി​ക്കാ​മാ​യി​രു​ന്നെ​ങ്കി​ലും ബ്ലാ​സ്​​റ്റേ​ഴ്​​സ്​ ഗോ​ള​വ​സ​രം ക​ള​ഞ്ഞു​കു​ളിക്കുകയായിരുനനു. അ​തേ​സ​മ​യം, ക​ഴി​ഞ്ഞ ക​ളി​യി​ലേ​തു​ൾ​പ്പെ​ടെ സീ​സ​ണി​ൽ നാ​ലു​ മ​ഞ്ഞ​ക്കാ​ർ​ഡ്​ ക​ണ്ട കെ.​പി. രാ​ഹു​ലി​നും ജീ​ക്​​സ​ൻ സി​ങ്ങി​നും ഇന്ന്​ ക​ളി​ക്കാ​നാ​വി​ല്ല. ഉജ്ജ്വലഫോമിൽ പന്തുതട്ടുന്ന രാഹുലില്ലാതെ കളത്തിലിറങ്ങേണ്ടിവരുന്നത്​ ബ്ലാസ്​റ്റേഴ്​സിന്​ തിരിച്ചടിയാണ്​. രാഹുൽ കഴിഞ്ഞ രണ്ടുമത്സരങ്ങളിലും ഗോൾ നേടിയിരുന്നു.

സീ​സ​ണി​ലെ ആ​ദ്യ പാ​ദ​ത്തി​ൽ ബ്ലാ​സ്​​റ്റേ​ഴ്​​സും​ ജാം​ഷ​ഡ്​​പുരും ഏറ്റുമുട്ടിയപ്പോൾ 3-2ന്​ ​വിജയം കൊമ്പൻമാർക്കൊപ്പമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala BlastersIsl 2020-21
Next Story