ഐ.എസ്.എൽ പോരാട്ടത്തിന് നാളെ തുടക്കം; മത്സരങ്ങൾ സ്റ്റാർ സ്പോർട്സിൽ രാത്രി 7.30ന് തത്സമയം
text_fieldsഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസണിെൻറ ആവേശങ്ങളിലേക്ക് െവള്ളിയാഴ്ച രാത്രി പന്തുരുളും. പതിവു പോലെ െപ്ലയിങ് ഇലവനൊപ്പം പന്ത്രണ്ടാമനായി ഗാലറി നിറയുന്ന കാണികളില്ലെങ്കിലും ടി.വിക്കു മുന്നിൽ ആരാധകർ പ്രിയ ടീമിനായി ആർത്തുവിളിക്കും. കോവിഡ് കാരണം ഹോം- എവേ അടിസ്ഥാനത്തിൽ വേദികളിൽനിന്ന് വേദികളിലേക്ക് പറക്കാൻ കഴിയാത്തതോടെ, മത്സരങ്ങളെല്ലാം ഗോവയിലാണ്. നഗരത്തിൽ 25 കി.മീ. ദൂരപരിധിയിൽ മൂന്ന് സ്റ്റേഡിയങ്ങളിലാണ് ടൂർണമെൻറ്.
ഉദ്ഘാടന മത്സരത്തിൽ ടൂർണമെൻറിലെ വമ്പന്മാരായ കേരള ബ്ലാസ്റ്റേഴ്സും എ.ടി.കെ മോഹൻ ബഗാനുമാണ് കൊമ്പുകോർക്കുന്നത്.
ഇന്ത്യൻ ഫുട്ബാളിലെ ചിരവൈരികളായ കൊൽക്കത്ത ജയൻറ്സ് ഇൗസ്റ്റ് ബംഗാളിെൻറയും മോഹൻബഗാെൻറയും വരവാണ് ഇത്തവണ ശ്രദ്ധേയം. മോഹൻ ബഗാൻ ചാമ്പ്യൻ ടീമായി എ.ടി.കെയുമായി ലയിച്ചപ്പോൾ, ഇൗസ്റ്റ് ബംഗാൾ െഎ.എസ്.എല്ലിലെ 11ാം ടീമായാണ് വരുന്നത്.
സ്റ്റാർ സ്പോർട്സാണ് ഇന്ത്യയിൽ മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യുന്നത്. ഏഷ്യാനെറ്റ് മൂവീസ്/പ്ലസ് ചാനലിൽ മലയാള കമൻററിയോടു കൂടി മത്സരം കാണിക്കും. ഹോട്ട് സ്റ്റാറിലും ജിയോ ടിവിയിലും ഓൺലൈനായും കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.