വരവായ് െഎ.എസ്.എൽ
text_fieldsഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസണിെൻറ ആവേശങ്ങളിലേക്ക് പന്തുരുളാൻ ഇനി 13 ദിവസം മാത്രം. കോവിഡ് വ്യാപനത്തെ തുടർന്ന് എട്ടുമാസം മുമ്പ് നിലച്ച ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ കായിക പോരാട്ടങ്ങളുടെ കിക്കോഫ് കൂടിയാണ് െഎ.എസ്.എൽ. പുതുകാഴ്ചകളോടെയാണ് ഇൗ സീസണിന് കളമുണരുന്നത്.
െപ്ലയിങ് ഇലവനൊപ്പം പന്ത്രണ്ടാമനായി ഗാലറി നിറക്കുള്ള കാണികളില്ല. ഹോം- എവേ അടിസ്ഥാനത്തിൽ വേദികളിൽനിന്ന് വേദികളിലേക്ക് പറന്ന് കളിയില്ല. പകരം, മത്സരങ്ങളെല്ലാം ഗോവയിലാണ്. നഗരത്തിൽ 25 കി.മീ. ദൂരപരിധിയിൽ മൂന്ന് സ്റ്റേഡിയങ്ങളിലാണ് ടൂർണമെൻറ്.
ഇന്ത്യൻ ഫുട്ബാളിലെ ചിരവൈരികളായ കൊൽക്കത്ത ജയൻറ്സ് ഇൗസ്റ്റ് ബംഗാളിെൻറയും മോഹൻബഗാെൻറയും വരവാണ് ഏറ്റവും ശ്രദ്ധേയം. മോഹൻ ബഗാൻ ചാമ്പ്യൻ ടീമായി എ.ടി.കെയുമായി ലയിച്ചപ്പോൾ, ഇൗസ്റ്റ് ബംഗാൾ െഎ.എസ്.എല്ലിലെ 11ാം ടീമായാണ് വരുന്നത്. നവംബർ 20ന് ബഗാൻ- കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തോടെ പുതു സീസണിന് കിക്കോഫ് കുറിക്കും.
െഎ.എസ്.എൽ ഏഴാം സീസണിലെ ടീം വിശേഷങ്ങളിലൂടെ.
Team 1: ഒഡിഷ എഫ്.സി
കലിംഗ കലിയിലാണ്
ബെസ്റ്റ്: 2015, 2016ൽ സെമി ഫൈനലിസ്റ്റ് (ഡൽഹി ഡൈനാമോസ്)
കോച്ച്: സ്റ്റുവർട് ബാക്സ്റ്റർ
ടീം ആവറേജ്: 23.61 വയസ്സ്
പഴയ ഡൽഹിയാണ് ഇപ്പോൾ ഒഡിഷ എഫ്.സി. കഴിഞ്ഞ സീസണിലായിരുന്നു തലസ്ഥാന നഗരിവിട്ട് ടീം ഒഡിഷയിലേക്ക് കൂടുമാറിയത്. േറാബർടോ കാർലോസ്, ജിയാൻലൂക സംബ്രോട്ട, േഫ്ലാറൻറ് മലൂദ, അലസാന്ദ്രോ ഡെൽപിയറോ തുടങ്ങിയ സൂപ്പർതാരങ്ങളെയെല്ലാം കൊണ്ടുവന്ന് വിസ്മയിപ്പിച്ച ഡൽഹിയിൽനിന്നും ടീം ഒഡിഷയിലെത്തിയപ്പോൾ പകിട്ടു കുറഞ്ഞു. സൂപ്പർ താരങ്ങളില്ല. പക്ഷേ, ഒഡിഷ ചോരത്തുടിപ്പുള്ള കളിക്കാരുടെ നിരയാണ്.
കൗമാരക്കാരും യുവാക്കളും പരിചയസമ്പത്തുള്ള വിദേശികളും അടങ്ങിയ നിര. ഇൗ സീസണിൽ ശരാശരി പ്രായത്തിൽ ഏറ്റവും ചെറുപ്പമാണ് കലിംഗ വാരിയേഴ്സ്. കഴിഞ്ഞ സീസണിൽ േജാസഫ് ഗൊംബാവുവിന് കീഴിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചവർ ആറാം സ്ഥാനത്തായിരുന്നു.
സൂക്ഷിക്കേണ്ടവർ
ഇൗ സീസണിൽ കരുതിയിരിക്കേണ്ട വിദേശ ഡിഫൻഡർമാരിൽ ഒരാളാണ് ആസ്ട്രേലിയക്കാരൻ ജാക്കബ് ട്രാറ്റ്. 'എ' ലീഗിൽ മികച്ച പരിചയം. ആറടി മൂന്നിഞ്ചുകാരനായി 26കാരനാവും സെൻറർ ബാക്കിൽ ടീമിെൻറ കരുത്ത്.
34കാരനായ മുൻ ന്യൂകാസിൽ താരം സ്റ്റീവൻ ടെയ്ലറും പ്രതിരോധത്തിലെ ശക്തിയാണ്. മധ്യനിരയിലും പ്രതിരോധത്തിലും െഎ.എസ്.എൽ പരിചയമുള്ള യുവതാരങ്ങളുമുണ്ട്. ഇവർക്ക് കൂട്ടായി 19-21 വയസ്സിനിടയിൽ പ്രായമുള്ള ഒരുപിടി താരങ്ങൾ.
മുന്നേറ്റത്തിൽ പരിചയസമ്പന്നരായ താരങ്ങളാണുള്ളത്. െഎ.എസ്.എല്ലിലെ ഗോൾ മെഷീൻ മാഴ്സലീന്യോയാവും ഇക്കുറി ഒഡിയ മുന്നേറ്റം നയിക്കുന്നത്. ഡൽഹി, പുണെ, ഹൈദരാബാദ് ടീമുകളിൽ കളിച്ചാണ് മാഴ്സലീന്യോ ഒഡിഷയിൽ ചേരുന്നത്.
ടീം ഒഡിഷ
ഗോൾകീപ്പർ: അർഷദീപ് സിങ്, കമൽജിത് സിങ്, രവി കുമാർ, അങ്കിത് ബുയാൻ.
ഡിഫൻഡേഴ്സ്: മുഹമ്മദ് സാജിദ്, ഹെൻറി ആൻറണി, സൗരഭ് മെഹർ, ഗൗരവ് ബോറ, ശുഭം സാരംഗി, ജാകബ് ട്രാറ്റ് (ആസ്ട്രേലിയ), കമൽപ്രീത് സിങ്, സ്റ്റീവൻ ടെയ്ലർ ( ഇംഗ്ലണ്ട്), ജോർഡ് ഡിസൂസ.
മധ്യനിര: തൊയ്ബ മൊയ്റാങ്തം, ലാൽറെൻസുവാല, കോൾ അലക്സാണ്ടർ ( ദക്ഷിണാഫ്രിക്ക), പോൾ റാംഫൻസുവ, ലാൽമുവാൻപുയ, വിനിത് റായ്, ജെറി മാവിമിങ്താങ, ഇസാക് വൻലാൽറുത്ഫെല, നന്ദകുമാർ, ലയ്ഷറാം പ്രേംജിത്, ബൊറിങ്ദാവോ ബോഡോ.
ഫോർവേഡ്: മാഴ്സലീന്യോ ( ബ്രസീൽ), ഡീഗോ മൗറിസിയോ ( ബ്രസീൽ), ഡാനിയേൽ ലാൽലിംപുയ, മാനുവേൽ ഒൻവു ( സ്പെയിൻ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.