![hyderabad vs bengaluru hyderabad vs bengaluru](https://www.madhyamam.com/h-upload/2021/01/28/859655-hyderabad-vs-bengaluru.webp)
അഗസ്റ്റിന്റെ ഗോളും കാത്തില്ല; ഹൈദരാബാദിനെതിരെ ബംഗളൂരുവിന് സമനില
text_fieldsപനാജി: ക്യാപ്റ്റൻ സുനിൽ േഛത്രിയും (9) മലയാളി താരം ലിയോൺ അഗസ്റ്റിനും (61) ഗോൾ സ്കോറിങ്ങിലെത്തിയിട്ടും 'വിധി'യിൽ മാറ്റമില്ലാതെ ബംഗളൂരു എഫ്.സി. ഹൈദരാബാദിനെതിരായ ആവേശപ്പോരിൽ 85 മിനിറ്റും രണ്ടുഗോളിൽ മുന്നിൽ നിന്നിട്ടും അവസാന നിമിഷം ബംഗളൂരുവിന് 2-2െൻറ സമനില.
കളി തീരാനിരിക്കെ ക്യാപ്റ്റൻ അരിഡാനെ സറ്റാനെയും(86), ഫെറാൻ സാൻറാസയും(91) നേടിയ ഗോളിലാണ് ഹൈദരാബാദ് തിരിച്ചുവന്നത്. ഇതോടെ ഒരു ജയത്തിനായുള്ള ബംഗളൂരു എഫ്.സിയുടെ കാത്തിരിപ്പ് നീളുകയാണ്. എട്ടു മത്സരങ്ങൾക്ക് മുമ്പാണ് ബംഗളൂരു അവസാനമായി ജയം ആസ്വദിച്ചത്. സമനിലയോടെ, ബംഗളൂരു 15 പോയൻറുമായി ഏഴാം സ്ഥാനത്തേക്ക് കയറി. 19 പോയൻറുമായി ഹൈദരാബാദ് നാലാം സ്ഥാനത്തെത്തി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.