Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightISL 2022-23chevron_rightബംഗളൂരു-​േനാർത്ത്​...

ബംഗളൂരു-​േനാർത്ത്​ ഈസ്​റ്റ്​ ആവേശപ്പോരാട്ടം സമനിലയിൽ

text_fields
bookmark_border
ബംഗളൂരു-​േനാർത്ത്​ ഈസ്​റ്റ്​ ആവേശപ്പോരാട്ടം സമനിലയിൽ
cancel

പനാജി: അടിയും തിരിച്ചടിയുമായി നീണ്ട ഐ.എസ്​.എല്ലിലെ ബംഗളൂരു-നോർത്ത്​ ഈസ്​റ്റ്​ ആവേശപ്പോരാട്ടം 2-2ന്​ സമനിലയിൽ. ഇരു പകുതിയും രണ്ടു വീതം ഗോളുകൾ വീണ മത്സരത്തിൽ നോർത്ത്​ ഈസ്​റ്റിനായി റൊചാർസേലയും ലൂയിസ്​ മക്കാഡോയും വലകുലുക്കിയപ്പോൾ, ബംഗളൂരുവിനായി ജുവാനാനും ഉഡാന്ത സിങ്ങും ഗോൾ നേടി.

ഒാരോ വീതം പോയൻറ്​ പങ്കിട്ടതോടെ നോർത്ത്​ ഈസ്​റ്റ് (9 പോയൻറ്​)​ രണ്ടും ബംഗളൂരു (6 പോയൻറ്​) നാലും സ്​ഥാനത്താണ്​.

സീസണിലെ വമ്പന്മാർ തമ്മിലുള്ള പോരാട്ടം ആവേശകരമായാണ്​ വിസിൽ മുഴങ്ങിയ പാടെ നീങ്ങിയത്​. പോയൻറ്​ പട്ടികയിൽ ഒന്നാമതെത്താനായിരുന്നു നേർത്ത്​ ഈസ്​റ്റിൻെറ ലക്ഷ്യം. ബംഗളൂരുവിനാവ​ട്ടെ ആദ്യ നാലിൽ ഇടംപിടിക്കുകയെന്നതും. കരുത്തരായിരുന്നിട്ടും ആദ്യ രണ്ടു മത്സരത്തിലും സമനിലയാണ്​ ബംഗളൂരുവിനുണ്ടായിരുന്നത്​.

മലയാളി താരം ആഷിക്​ കുരുണിയൻ ബംഗളൂരുവിലും വി.പി സുഹൈർ നോർത്ത്​ ഈസ്​റ്റിലും ആദ്യ ഇലവനിൽ ഇറങ്ങി. മികച്ച കളിയാണ്​ ഇരുവരും പുറത്തെടുത്തത്​.

നാലാം മിനിറ്റിൽ തന്നെ ഗോളടിച്ചാണ്​ നോർത്ത്​ ഈസ്​റ്റ്​ കളിതുടങ്ങിയത്​. റൊചാർസേലയുടെ ഷോട്ട്​ ഗതിമാറി വലയിലേക്ക്​ തിരിഞ്ഞപ്പോൾ, ബംഗളൂരു ഗോളി ഗുർപ്രീതിന്​ ഒന്നും ചെയ്യാനായില്ല. എന്നാൽ, നേർത്ത്​ ഈസ്​റ്റിൻെറ ആഹ്ലാദം അധികം നീണ്ടു നിന്നില്ല. 14ാം മിനിറ്റിൽ ബംഗളൂരു തിരിച്ചടിച്ചു. പ്രതിരോധ താരം ജുവാനാനാണ്​ സൂപ്പർ ഷോട്ടിലൂടെ ഗോൾ നേടിയത്​.

കളി ആവേശത്തോടെ നീങ്ങിയെങ്കിലും പിന്നീട്​ ഗോളുകളൊന്നും പിറന്നില്ല. രണ്ടാം പകുതി 70ാം മിനിറ്റിൽ ബംഗളൂരു മുന്നിലെത്തി. നോർത്ത്​ ഈസ്​റ്റ്​ പ്രതിരോധ താരത്തിൻെറ പിഴവിൽ നിന്ന്​ പകരക്കാരനായി കളത്തിലെത്തിയ ഉഡാന്ത സിങ്ങാണ്​ ഗോൾ നേടിയത്​. എന്നാൽ, നോർത്ത് ഈസ്​റ്റ്​​ എട്ട്​ മിനിറ്റിനുള്ളിൽ സമനില ​േനടി. 78ാം മിനിറ്റിൽ ലൂയിസ്​ മ​കാഡോയാണ്​ ക്ലാസിക്​ ഫിനിഷിലൂടെ സമനില കണ്ടെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Isl 2020-21
News Summary - Bengaluru FC - Northeast United
Next Story