സീരി 'എ'യിൽ 33 ഗോൾ, ഇതാ ക്രിസ്റ്റ്യാനോക്ക് മറ്റൊരു റെക്കോർഡ് കൂടി
text_fieldsടൂറിൻ: റെക്കോർഡുകൾ ലഹരിയായി കൊണ്ടു നടക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയെ തേടി ഇതാ മറ്റൊരു നാഴികക്കല്ല് കൂടി. സീരി 'എ'യി കഴിഞ്ഞ ദിവസം രണ്ടു ഗോളുകൾ കൂടി യുവന്‍റസിനായി സുപ്പർ താരം നേടിയതോടെയാണ് മറ്റൊരു റെക്കോർഡു പുസ്തകത്തിൽ കൂടി ക്രിസ്റ്റ്യാനോയുടെ പേരു ചേർക്കപ്പെട്ടത്. ഈ വർഷം സീരി 'എ'യിൽ ഗോൾ നേട്ടം 33 ലേക്കെത്തിയതോടെ, 1961ന് ശേഷം ഇത്രയും ഗോൾ നേടുന്ന ആദ്യ താരമായാണ് ക്രിസ്റ്റ്യാനോ മാറിയത്.
അതിനു മുമ്പ് നാലു പേർ ഈ ക്ലബിലെത്തിയിട്ടുണ്ട്. ഒമർ സിവേറി (1961), ഗണ്ണർ നോർദാൽ(1950), ഫെലിസെ ബോറെൽ(1933) എന്നിവർ.
ഫിയോറന്‍റീനക്കെതിരായാണ് ഈ വാർഷത്തെ യുന്‍റസിന്‍റെ അവസാന മത്സരം. ആ മത്സരത്തിൽ ഗോൾ നേടിയാൽ താരത്തിന് ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ സീരി 'എ' ഗോൾ നേടുന്ന റെക്കോർഡ് പങ്കിടുന്നത് ഒഴിവാക്കി സ്വന്തം പേരിലാക്കാം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.