ആദ്യ ഗോളിനായി കാത്തിരുന്നത് 385 മിനിറ്റ് ! എന്നിട്ടും തോറ്റ് ഈസ്റ്റ് ബംഗാൾ
text_fieldsപനാജി: 385ൽ അധികം മിനിറ്റാണ് സീസണിൽ ആദ്യമായി എതിർ വല കുലുക്കാൻ കൊൽക്കത്ത ജെയൻറ് ടീം ഈസ്റ്റ് ബംഗാൾ കാത്തിരുന്നത്. പക്ഷേ, ഗോളടിച്ച് തുടങ്ങിയിട്ടും ജയിക്കാനുള്ള യോഗം ഇത്തവണയും അവർക്കുണ്ടായില്ല. ഇന്ത്യൻ സൂപ്പർ ലീഗിൽ അഞ്ചാം മത്സരത്തിന് ബൂട്ടുകെട്ടിയിറങ്ങിയ ' കണക്കിലെ വമ്പന്മാർ' വീണ്ടും തോറ്റു.
അടിയും തിരിച്ചടിയുമായി നീണ്ട മത്സരത്തിൽ ഹൈദരബാദ് എഫ്.സി, മുൻ ഐ ലീഗ് ചാമ്പ്യന്മാരായ ഈസ്റ്റ് ബാംഗാളിനെ 3-2നാണ് തോൽപിച്ചത്.
നാലാം മത്സരത്തിലും തോറ്റ ഈസ്റ്റ് ബംഗാൾ ഇതോടെ ഒരു പോയൻറുമായി 11ാം സ്ഥാനത്ത് മാറ്റമില്ലാതെ തുടരുകയാണ്. ഹൈദരാബാദ് (ഒമ്പത് പോയൻറ്) അഞ്ചാം സ്ഥാനത്തും.
ആവേശം അവസാനം വരെ നീണ്ട മത്സരത്തിൽ ഭാഗ്യം പലതവണ തുണച്ചിട്ടും ഈസ്റ്റ് ബംഗാളിന് ജയിക്കാനായില്ല. 26ാം മിനിറ്റിൽ ഗോളടിച്ച് മുന്നിലെത്തിയാണ് ഈസ്റ്റ് ബംഗാൾ തുടങ്ങിയത്. ജാകസ് മഗോമയുടെ ഗോളിൽ ഈസ്റ്റ് ബംഗാൾ അകൗണ്ട് തുറന്നു. അഞ്ചാം മത്സരത്തിലാണ് കൊൽക്കത്ത വമ്പന്മാർ ആദ്യ ഗോൾ കണ്ടെത്തുന്നത്. മുമ്പ് കളിച്ച നാലു മത്സരത്തിലും ഈസ്റ്റ് ബംഗാൾ ഗോളടിച്ചില്ല.
എന്നാൽ, ഫസ്റ്റ് ഹാഫ് ടൈം വിസിലിന് തൊട്ടുമുന്നേ ഹൈദരബാദിന് പെനാൽറ്റി ലഭിച്ചു. പക്ഷേ ഭാഗ്യം നിന്നത് ബംഗാളിനൊപ്പം.
അരിഡാനെ സറ്റാനെയെടുത്ത കിക്ക് ഈസ്റ്റ് ബംഗാൾ ഗോളി സുപ്രത പാൽ തടുത്തിട്ടു.
പക്ഷേ, ഹൈദരാബാദ് ക്യാപ്റ്റൻ അരിഡാനെ സറ്റാനെ പെനാൽറ്റി പാഴാക്കിയത് പശ്ചാതാപം ചെയ്തു. 56ാം മിനിറ്റിൽ കണ്ണുപൂട്ടി തുറക്കുന്നതിനിടെ രണ്ടു ഗോൾ. പിന്നാലെ ഹാലിചരൺ നർസാരിയും(68) ഗോൾ നേടിയതോടെ ഹൈദരബാദ് കളിയുടെ ഡ്രൈവിങ് സീറ്റിൽ. 81ാം മിനിറ്റിൽ ജാകസ് മഗോമ വീണ്ടും ഗോൾ നേടി ഈസ്റ്റ് ബാംഗാളിനെ തിരിച്ചുവരവിെൻറ വക്കിലെത്തിച്ചെങ്കിലും കളിയിൽ പിന്നീട് ട്വിസ്റ്റുണ്ടായില്ല. ഇതോടെ പുതിയ സീസണിൽ ഈസ്റ്റ് ബംഗാളിെൻറ നാലാം തോൽവി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.