ഈസ്റ്റ് ബംഗാളിന് ഇത്തവണയും രക്ഷയില്ല; ജയത്തിനായി കാത്തിരിപ്പ് നീളുന്നു
text_fieldsപനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ ഒരു ജയമെന്ന ഈസ്റ്റ് ബംഗാളിന്‍റെ സ്വപ്നം അനന്തമായി നീളുന്നു. ഏഴാം മത്സരത്തിൽ ചെന്നൈയിൻ എഫ്.സിക്കെതിരെ 2-2ന്‍റെ സമനില. ഏഴു മത്സരം പൂർത്തിയാക്കിയിട്ടും ഒരു ജയം പോലും നേടാൻ സാധിക്കാത്ത ഈസ്റ്റ് ബംഗാൾ കോച്ച് റോബി ഫൗളറുടെ കസേര തെറിക്കുമോയെന്ന ആശങ്കയിലാണ് ആരാധകർ. ജയിക്കാനായില്ലെങ്കിലും രണ്ടു തവണ പിന്നിലായതിനു ശേഷം തിരിച്ചടിച്ചുവെന്ന് ഈസ്റ്റ് ബംഗാളിന് ആശ്വസിക്കാം. സമനില നേട്ടത്തോടെ ഒമ്പതു പോയന്‍റുമായി ഏഴാം സ്ഥാനത്താണ് ചെന്നൈയിൻ.
ആവശേം നിറഞ്ഞ മത്സരത്തിൽ 13ാം മിനിറ്റിൽ തന്നെ ഗോൾ നേടിയാണ് ചെന്നൈയിൻ എഫ്.സി തുടങ്ങുന്നത്. മുന്നേറ്റക്കാരനായി എല്ലാം മത്സരത്തിലും ഇറങ്ങിയിട്ടും ഇതുവരെ ഗോൾ നേടാൻ കഴിയാതിരുന്ന ലാലിയാൻസുല ചാങ്തെയാണ് സ്പീഡിന്റെ മികവിൽ ഈസ്റ്റ് ബംഗാളിന്‍റെ വലതുളക്കുന്നത്.
ആദ്യ പകുതി ഈസ്റ്റ് ബംഗാളിനെ മനോഹരമായി ചെന്നൈയിൻ പൂട്ടിയെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തിൽ ഈസ്റ്റ് ബംഗാൾ തിരിച്ചടിച്ചു. ഈസ്റ്റ് ബംഗാളിന്‍റെ ജർമൻ താരം മാറ്റി സ്റ്റീൻ മാനാണ് ഗോൾ നേടിയത്. പക്ഷേ, സമനില നേടിയതിന്‍റെ സന്തോഷം അഞ്ചു മിനിറ്റേ നീണ്ടു നിന്നുള്ളു. 64ാം മിനിറ്റിൽ ചെന്നൈയുടെ 20 കാരൻ റഹീം അലി ഗോൾ നേടി. ആവേശം അവിടെയും തീർന്നില്ല. അതിന് ഈസ്റ്റ് ബംഗാളിന്‍റെ തിരിച്ചടി 68ാം മിനിറ്റിൽ ഇത്തവണയും ജർമൻ താരം മാറ്റി സ്റ്റീൻ. പിന്നീട് മത്സരത്തിന് ആവേശം കൂടി. ഇരുടീമുകൾക്കും നിരവധി അവസരങ്ങൾ. ഈസ്റ്റ് ബംഗാളിന്‍റെ മുഹമ്മദ് റഫീഖ് ഗോളിയെ കടത്തിവെട്ടിയ ഒരു അവസരം വരെ കളഞ്ഞു കുളിച്ചു. ഒടുവിൽ അവസാന വിസിൽ മുഴങ്ങുേമ്പാൾ ഐ.എസ്.എല്ലിലെ മറ്റൊരു സമനില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.