ഹൈഫൈ ഹൈദരാബാദ്; ബംഗളൂരുവിനും ജയം
text_fieldsവാസ്കോ: ഐ.എസ്.എല്ലിൽ വിജയക്കുതിപ്പ് തുടരുന്ന ഹൈദരാബാദ് എഫ്.സി ഒന്നാം സ്ഥാനത്ത് ലീഡുയർത്തി. ഒഡിഷ എഫ്.സിയെ 3-2നാണ് ഹൈദരാബാദ് കീഴടക്കിയത്. ബംഗളൂരു എഫ്.സി 3-0ത്തിന് ചെന്നൈയിൻ എഫ്.സിയെയും തോൽപിച്ചു.
ജയത്തോടെ 13 മത്സരങ്ങളിൽ ഹൈദരാബാദിന് 23 പോയന്റായി. രണ്ടു കളി കുറച്ചുകളിച്ച കേരള ബ്ലാസ്റ്റേഴ്സാണ് 20 പോയേൻറാടെ രണ്ടാമത്. ഒഡിഷ 13 മത്സരങ്ങളിൽ 17 പോയന്റുമായി ഏഴാമതാണ്. ജെറി മാവിമിംഗ്താംഗയിലൂടെ 45ാം മിനിറ്റിൽ ഒഡിഷയാണ് മുന്നിലെത്തിയത്. എന്നാൽ, രണ്ടാം പകുതിയിൽ ജോയൽ ചിയാനീസ്, ജാവോ വിക്ടർ, ആകാശ് മിശ്ര എന്നിവരുടെ ഗോളുകൾ ഹൈദരാബാദ് ജയം പിടിച്ചെടുക്കുകയായിരുന്നു.
അവസാനഘട്ടത്തിൽ ജൊനാഥാസ് ക്രിസ്റ്റ്യനിലൂടെ ഒരു ഗോൾ കൂടി നേടിയെങ്കിലും ഒഡിഷക്ക് സമനില പിടിക്കാനായില്ല. ബുധനാഴ്ചത്തെ മത്സരത്തിൽ ബംഗളൂരുവിനായി ഉദാന്ത സിങ് രണ്ടു വട്ടം സ്കോർ ചെയ്തപ്പോൾ ഒരു ഗോൾ ഈമാൻ ബറാഫയുടെ വകയായിരുന്നു. 13 വീതം മത്സരങ്ങളിൽ ചെന്നൈയിന് 18ഉം ബംഗളൂരുവിന് 17ഉം പോയന്റാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.