ഇന്ത്യൻ സൂപ്പർ ഫുട്ബാൾ
text_fieldsഇന്ത്യൻ സൂപ്പർ ലീഗിലെ (ഐ.എസ്.എൽ) ലീഗ് റൗണ്ട് പൂർത്തിയായപ്പോൾ ജാംഷഡ്പുർ എഫ്.സി ഒന്നാമതെത്തിയത് ഒരു പിടി റെക്കോഡുകളുമായി. 20 കളികളിൽ 12ഉം ജയിച്ച 'ഉരുക്കുമനുഷ്യർ' തുടർച്ചയായ ആറാം ജയവും സ്വന്തമാക്കി.
ഐ.എസ്.എൽ കിരീടത്തിലേക്ക് പ്രതീക്ഷയോടെ നോക്കുന്ന നാലു ടീമുകളിൽ ഒന്നുമാത്രമാണെങ്കിലും ലീഗ് റൗണ്ടിൽ ഒന്നാമതെത്തി വിന്നേഴ്സ് ഷീൽഡ് കരസ്ഥമാക്കിയ ജാംഷഡ്പുർ എഫ്.സിയാണ് എ.എഫ്.സി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യുക. രാജ്യത്തെ ലീഗ് മത്സരങ്ങളാണ് എ.എഫ്.സിയടക്കമുള്ള ലോക ഫുട്ബാളിലെ ഫെഡറേഷനുകൾ ഇത്തരം ടൂർണമെന്റുകളിലേക്ക് കണക്കിലെടുക്കുക. അതിനാൽതന്നെ ലീഗ് റൗണ്ടിനുശേഷമുള്ള നോക്കൗട്ട് മത്സരങ്ങളിലെ ഫലം പരിഗണിക്കപ്പെടില്ല.
ചുരുക്കത്തിൽ ഐ.എസ്.എൽ ചാമ്പ്യന്മാരാവുന്നത് വേറെ ടീമായാലും ജാംഷഡ്പുർ ആയിരിക്കും എ.എഫ്.സിയുടെ കണ്ണിൽ ഇന്ത്യയിലെ ചാമ്പ്യൻ ടീം. കഴിഞ്ഞവർഷം വിന്നേഴ്സ് ഷീൽഡും ഐ.എസ്.എൽ കിരീടവും മുംബൈ സിറ്റിക്കായിരുന്നു. ഇത്തവണ ഐ.എസ്.എൽ ലീഗ് റൗണ്ടിൽ മികച്ച കളികളാണ് അരങ്ങേറിയത്. ആദ്യവസാനം കനത്ത പോരാട്ടം നടന്ന ലീഗിൽ അവസാന ദിനത്തിലെ കളിയിലാണ് ഒന്നാം സ്ഥാനക്കാരുടെ കാര്യത്തിൽ തീരുമാനമായത് എന്നതുതന്നെ മത്സരച്ചൂടിന് അടിവരയിടുന്നു. സെമിഫൈനലിസ്റ്റുകളുടെ കാര്യത്തിൽ അന്തിമ തീരുമാനമായതും അവസാന ഘട്ടത്തിലായിരുന്നു.
ഗോൾ നേട്ടക്കാർ
ബർതലോമിയോ ഒഗ്ബെച്ചെ 17 (ഹൈദരാബാദ്)
ഇഗോർ ആൻഗുലോ 10 (മുംബൈ)
ഗ്രെഗ് സ്റ്റുവാർട്ട് 10 (ജാംഷഡ്പുർ)
ക്ലെയ്റ്റൺ സിൽവ 9 (ബംഗളൂരു)
ഡാനിയൽ ചുക്വു 9 *ജാംഷഡ്പുർ)
അസിസ്റ്റ്
ഗ്രെഗ് സ്റ്റുവാർട്ട് 10 (ജാംഷഡ്പുർ)
അഹ്മദ് ജാഹു 7 (മുംബൈ)
റോഷൻ സിങ് 7 (ബംഗളൂരു)
അഡ്രിയാൻ ലൂന 7 (ബ്ലാസ്റ്റേഴ്സ്)
ജോണി കൗകോ 6 (എ.ടി.കെ)
ഗോൾ 344
ഹൈദരാബാദ് 43
ജാംഷഡ്പുർ 42
എ.ടി.കെ 37
മുംബൈ സിറ്റി 36
കേരള ബ്ലാസ്റ്റേഴ്സ് 34
ബംഗളൂരു 32
ഒഡിഷ 31
ഗോവ 29
നോർത്ത് ഈസ്റ്റ് 25
ഈസ്റ്റ് ബംഗാൾ 18
ചെന്നൈയിൻ 17
ക്രോസുകൾ
ഹൈദരാബാദ് 323
പാസുകൾ
ഗോവ 9586
സേവുകൾ
നോർത്ത് ഈസ്റ്റ് 78
ഷോട്ടുകൾ
ഗോവ 308
ടച്ചുകൾ
ഗോവ 13,009
ഫൗളുകൾ
ബംഗളൂരു 342
ടാക്കിളുകൾ
ബ്ലാസ്റ്റേഴ്സ് 710
ചുവപ്പുകാർഡ്
എ.ടി.കെ 3
മഞ്ഞക്കാർഡ്
നോർത്ത് ഈസ്റ്റ് 48
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.