ജയം കളഞ്ഞു കുളിച്ചു; സൂപ്പറാവാതെ ബ്ലാസ്റ്റേഴ്സ്
text_fieldsപനാജി: ഇതിഹാസ താരത്തിെൻറ ഓർമ പുതുക്കി തുടങ്ങിയ മത്സരത്തിലും ജയമില്ലാതെ ബ്ലാസ്റ്റേഴ്സ്. പുതിയ സീസണിൽ ഒരു ജയത്തിന് കേരള ബ്ലാസ്റ്റേഴ്സിന് ഇനിയും കാത്തിരിക്കണം. അവസാന നിമിഷം കലമുടക്കുന്ന പതിവ് ഇക്കുറിയും ബ്ലാസ്റ്റേഴ്സ് 'കൂടെക്കൂട്ടിയപ്പോൾ', നേർത്ത് ഈസ്റ്റിനെതിരെ ജയിക്കാമായിരുന്ന മത്സരം സമനിലയിൽ കലാശിച്ചു. മത്സരത്തിെൻറ ഏറിയ സമയവും മുന്നിലായിരുന്ന മഞ്ഞപ്പടയെ 2-2നാണ് നോർത്ത് ഈസ്റ്റ് യുനൈറ്റഡ് കുരുക്കിയത്.
ക്യാപ്റ്റൻ സെർജിയോ സിഡോഞ്ചയും ഗാരി ഹൂപ്പറും നേടിയ ഗോളിൽ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സിനെ കെസി അപിയയും ഇദ്രീസ സിലയും നേടിയ ഗോളിലാണ് നോർത്ത് ഈസ്റ്റ് പിടിച്ചുകെട്ടിയത്. വീണു കിട്ടിയ പെനാൽറ്റി നഷ്ടപ്പെടുത്തിയതാണ് നോർത്ത് ഈസ്റ്റിന് ജയം നഷ്ടമായത്.
അന്തരിച്ച ഇതിഹാസ താരം ഡീഗോ മറഡോണക്ക് ഒരു മിനിറ്റ് ആദരവ് അറിയിച്ചാണ് മത്സരം തുടങ്ങിയത്. ഇരു ടീമിലും മാറ്റങ്ങളുണ്ടായിരുന്നു. നിർണായക മാറ്റങ്ങളായിരുന്നു ബ്ലാസ്റ്റേഴ്സിെൻറത്. ഉദ്ഘാടന മത്സരത്തിൽ എ.ടി.കെ മോഹൻ ബഗാനെതിരെ നിറം മങ്ങിയതോടെ മലയാളി താരം സഹൽ അബ്ദുസ്സമദിനെ ടീമിൽ നിന്ന് പൂർണമായും ഒഴിവാക്കിയപ്പോൾ, പ്രശാന്തിനെയും കോച്ച് വികുന കരക്കിരുത്തി.
പ്രശാന്തിന് പകരം നിഷു കുമാർ പ്രതിരോധത്തിൽ എത്തി. മധ്യനിരയിൽ വിസെെൻറ ഗോമസ്, സെയ്ത്യസെൻ സിങ്, ലാൽതതംഗ ഖാവ്ലിറിങ്, രോഹിത് കുമാർ, സിഡോഞ്ച എന്നിവരാണ്. ഗാരി ഹൂപ്പർ പതിവു പോലെ ഏക സ്ട്രൈക്കർ. നൊങ്ദാംമ്പ നവറോമിനും സഹലിനും ഋത്വിക് ദാസിനും പകരമായാണ് സെയ്ത്യസെൻ സിങ്, ലാൽതതംഗ ഖാവ്ലിറിങ്, രോഹിത് കുമാർ എന്നിവർ എത്തിയിരിക്കുന്നത്. 4-1-4-1 ഫോർമാഷനിലാണ് കോച്ച് വികുന വടക്കൻ പോരാളികൾക്കെതിരെ കൊമ്പുകോർക്കാൻ ഒരുക്കിയിരിക്കുന്നത്.
മുംബൈ സിറ്റിയെ മറികടന്ന കരുത്തുമായി എത്തിയ നോര്‍ത്ത് ഈസ്റ്റ് പ്ലോസറ്റീവ് എനർജിയുമായാണ് കളി തുടങ്ങിയത്. ആഫ്രിക്കൻ താരം കാസ കമാറ മധ്യത്തിൽ പന്തു നിയന്ത്രിച്ചതോടെ നോർത്ത് ഇൗസ്റ്റ് ആവേശകരമായി തുടങ്ങി. എന്നാൽ, ആദ്യ ചിരി ബ്ലാസ്റ്റേഴ്സിെൻറതായിരുന്നു.
അഞ്ചാം മിനിറ്റിൽ തന്നെ നല്ലൊരു ഗോളിൽ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. ബ്ലാസ്റ്റേഴ്സിെൻറ ക്യാപ്റ്റൻ സെർജിയോ സിഡോഞ്ചയാണ് ഗോൾ നേടിയത്. സെയ്ത്യാസെൻ സിങ് എടുത്ത ഫ്രീകിക്ക് സ്പാനിഷ് താരം സിഡോഞ്ച ഹെഡറിലൂടെ വലയിലാക്കുകയായിരുന്നു. ഇതോടെ കളിയിൽ ബ്ലാസ്റ്റേഴ്സ് ഡ്രൈവിങ് സീറ്റിൽ കയറി. പിന്നാലെ മികച്ച ക്രോസുകളും നീക്കങ്ങളുമായി നോർത്ത് ഈസ്റ്റിെൻറ ഗോൾ മുഖത്ത് ബ്ലാസ്റ്റേഴ്സ് താരങ്ങൾ വട്ടമിട്ട് പറന്നു.
24ാം മിനിറ്റിൽ ഹൂപ്പറിന് ഗോളി മാത്രമായുള്ള അവസരം ലഭിച്ചു. സിഡോ പ്രതിരോധ നിരക്കാരെ വെട്ടിമാറ്റി നൽകിയ ക്രോസ് ഗാരി ഹൂപ്പർ ഗതി തിരിച്ചുവിട്ടെങ്കിലും അപ്രതീക്ഷിതമായി പന്തു പൊങ്ങി പുറത്തായി. നിരാശരാവാതെ ഹുപ്പറും ബ്ലാസ്റ്റേഴ്സും പിന്നെയും ആക്രമിച്ചു. ഒടുവിൽ ആദ്യ പകുതി പിരിയും മുെമ്പ ഒരു പെനാൽറ്റിയും ബ്ലാസ്റ്റേഴ്സിന് ലഭിച്ചു. ലാൽതതംഗയെ ബോക്സിൽ വീഴ്ത്തിയതിനാണ് പെനാൽറ്റി ലഭിച്ചത്. ഹുപ്പർ അനായാസം പന്ത് വലയിലെത്തിച്ചു.
എന്നാൽ, രണ്ടാം പകുതി തുടക്കത്തിൽ നോർത്ത് ഈസ്റ്റ് തിരിച്ചടിച്ചു. കെസി അപിയയാണ് (51)ഗോൾ നേടിയത്. ഹീറോ ആയ താരം പക്ഷേ, 66ാം മിനിറ്റിൽ വില്ലനായി. വീണു കിട്ടിയ പെനാൽറ്റി താരം പുറത്തേക്കടിക്കുകയായിരുന്നു. എന്നാൽ, 90ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഇദ്രിസ സില ഗോൾ നേടി വിലപെട്ട ഒരു പോയൻറ് നോർത്ത് ഈസ്റ്റിന് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.