ഐ.എസ്.എൽ: ചെന്നൈയിനെ വീഴ്ത്തി മുംബൈ
text_fieldsപനജി: പോയൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ബഹുദൂരം മുന്നിലുള്ള നിലവിലെ ചാമ്പ്യൻമാർക്കെതിരായ പോരാട്ടത്തിൽ പ്രതിരോധം മുറുകെ പിടിച്ചിട്ടും തോൽവി വഴങ്ങി ചെന്നൈയിൻ. അവസാന വിസിലിനരികെ 86ാം മിനിറ്റിൽ രാഹുൽ ഭെകെയാണ് കളിയുടെ വിധി നിർണയിച്ച ഗോൾ നേടിയത്.
ആദ്യവസാനം ഇരു ടീമുകളും മുന്നേറ്റം പാതിവഴിയിൽ മറന്ന കളി വിരസമായ സമനിലയിലേക്കെന്ന് തോന്നിച്ച ഘട്ടത്തിലായിരുന്നു ഗോളിെൻറ പിറവി. ജാഹൂ ഫ്രീകിക്കിൽ ഭെകെ തലവെച്ചപ്പോൾ മുന്നോട്ട് ഓടിവന്ന ചെന്നൈയിൻ ഗോളി കാഴ്ചക്കാരനായി. എന്നിട്ടും ഉണരാത്ത ചെന്നൈയിൻ ഗോൾമുഖത്ത് പിന്നെയും അപകടം വിതച്ച് മുംബൈ മുന്നേറ്റം ഓടിനടന്നെങ്കിലും അധിക ഗോൾ പിറന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.