ഐ.എസ്.എല്ലിന് നാളെ തുടക്കം: ആദ്യ ദിനം ബ്ലാസ്റ്റേഴ്സ് എ.ടി.കെക്കെതിരെ
text_fieldsപനാജി: ഇന്ത്യൻ സൂപ്പർ ലീഗിെൻറ പുതിയ പതിപ്പിന് വെള്ളിയാഴ്ച ഗോവയിൽ തുടക്കമാവും. 11 ടീമുകൾ ലീഗ് അടിസ്ഥാനത്തിൽ മാറ്റുരക്കുന്ന ഐ.എസ്.എൽ ഗോവയിലെ മൂന്നു വേദികളിലായാണ് അരങ്ങേറുക. ഫറ്റോർഡയിലെ പി.ജെ.എൻ സ്റ്റേഡിയം, ബാംബോലിമിലെ അത്ലറ്റിക് സ്റ്റേഡിയം, വാസ്കോഡ ഗാമയിലെ തിലക് മൈതാൻ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങൾ.
കേരള ബ്ലാസ്റ്റേഴ്സും എ.ടി.കെ മോഹൻ ബഗാനും തമ്മിലാണ് ഉദ്ഘാടന മത്സരം. വെള്ളിയാഴ്ച വൈകീട്ട് 7.30നാണ് കിക്കോഫ്. എട്ടാം സീസണിലെ ആദ്യ 10 റൗണ്ട് മത്സരങ്ങളുടെ ഫിക്സ്ചറാണ് നിലവിൽ പ്രഖ്യാപിച്ചത്.
നിലവിലെ ജേതാക്കളായ മുംബൈ സിറ്റി, മൂന്നു വട്ടം ചാമ്പ്യന്മാരായ എ.ടി.കെ മോഹൻ ബഗാൻ, രണ്ടു തവണ കിരീടം നേടിയിട്ടുള്ള ചെന്നൈയിൻ എഫ്.സി, ഒരു തവണ കപ്പടിച്ചിട്ടുള്ള ബംഗളൂരു എഫ്.സി, കേരളത്തിെൻറ സ്വന്തം കേരള ബ്ലാസ്റ്റേഴ്സ്, എഫ്.സി ഗോവ, ഈസ്റ്റ് ബംഗാൾ, ഹൈദരാബാദ് എഫ്.സി, ജാംഷഡ്പുർ എഫ്.സി, നോർത്ത് ഈസ്റ്റ് യുനൈറ്റഡ്, ഒഡിഷ എഫ്.സി എന്നിവയാണ് ടീമുകൾ.
പുതിയ കോച്ച് ഇവാൻ വുകാമാനോവിച്ചിെൻറ പരിശീലനത്തിലിറങ്ങുന്ന ബ്ലാസ്റ്റേഴ്സ് പുതിയ വിദേശ താരങ്ങളുമായി പ്രതീക്ഷയോടെയാണ് പന്തുതട്ടുക. കഴിഞ്ഞ സീസണിലെ വിദേശ താരങ്ങളെയെല്ലാം ഒഴിവാക്കി പുതിയ താരങ്ങളെ കൊണ്ടുവന്നു.
ബ്ലാസ്റ്റേഴ്സിെൻറ മത്സരങ്ങൾ
നവം. 19 ബ്ലാസ്റ്റേഴ്സ് Vs എ.ടി.കെ
നവം. 25 നോർത്ത് ഈസ്റ്റ് Vs ബ്ലാസ്റ്റേഴ്സ്
നവം. 28 ബംഗളൂരു Vs ബ്ലാസ്റ്റേഴ്സ്
ഡിസം. 5 ബ്ലാസ്റ്റേഴ്സ് Vs ഒഡിഷ
ഡിസം. 12 ഈസ്റ്റ് ബംഗാൾ Vs ബ്ലാസ്റ്റേഴ്സ്
ഡിസം. 19 മുംബൈ സിറ്റി Vs ബ്ലാസ്റ്റേഴ്സ്
ഡിസം. 22 ചെന്നൈയിൻ Vs ബ്ലാസ്റ്റേഴ്സ്
ഡിസം. 26 ബ്ലാസ്റ്റേഴ്സ് Vs ജാംഷഡ്പുർ
ജനു. 2 ബ്ലാസ്റ്റേഴ്സ് Vs എഫ്.സി ഗോവ
ജനു. 9 ബ്ലാസ്റ്റേഴ്സ് Vs ഹൈദരാബാദ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.