സ്റ്റ്യുവർട്ട് 'ട്രിക്കി'ൽ ഒഡിഷ ചാരം; ജാംഷഡ്പുരിന് നാലു ഗോൾ ജയം
text_fieldsപനാജി: പുതിയ സീസണിലെ ഏറ്റവും കരുത്തരായ രണ്ടു ടീമുകളുടെ നേരങ്കം കാത്തിരുന്നവർക്ക് തെറ്റി. അവസാന നാലു കളികളിൽ മൂന്നു ജയമെന്ന മികവുമായി എത്തിയിട്ടും ജാംഷഡ്പുരിനു മുന്നിൽ ഒഡിഷ ദയനീയമായി തോറ്റു. അതും എതിരില്ലാത്ത നാലു ഗോളിന്. കളിക്കാനറിയുന്നവർക്ക് ഗോളടിക്കാനുമാകണമെന്ന ലളിതമായ പാഠം മറന്നുപോയതിന് ലഭിച്ച ശിക്ഷ.
മറുവശത്ത്, കഴിഞ്ഞ ദിവസം മുംബൈക്കു മുന്നിൽ പറ്റിയ പിഴവിന് ജാംഷഡ്പുരുകാർക്ക് മധുര പ്രായശ്ചിത്തവും. മൂന്നാം മിനിറ്റിൽ കോർണർ ലക്ഷ്യത്തിലെത്തിച്ച് പീറ്റർ ഹാർട്ലിയാണ് ഉരുക്കുനഗരക്കാർക്കായി ഗോളടിമേളം തുടങ്ങിയത്. തൊട്ടടുത്ത മിനിറ്റിൽ കളിയിലെ ഹീറോ ഗ്രെഗ് സ്റ്റുവർട്ട് മനോഹര വോളിയിലൂടെ ലീഡ് രണ്ടാക്കി. എന്നിട്ടും എതിർ പോസ്റ്റിൽ ലക്ഷ്യംമറന്ന ഒഡിഷയുടെ നെഞ്ചു തകർത്ത് 21ാം മിനിറ്റിൽ സ്റ്റ്യുവർട്ട് ഫ്രീ കിക്ക് ലക്ഷ്യത്തിലെത്തിച്ചു.
കാൽമണിക്കൂറിനിടെ ലീഡ് നാലായി ഉയർന്നു. പ്രതിരോധം തകർന്നുപോയ ഒഡിഷ നിരയെ കാഴ്ചക്കാരാക്കി സ്റ്റ്യുവർട്ട് ഹാട്രിക് തികച്ചതോടെ ചിത്രത്തിൽ ഒരു ടീം മാത്രമായി. ഐ.എസ്.എൽ പുതിയ സീസണിൽ ആദ്യത്തെ ഹാട്രിക്കാണിത്. രണ്ടാം പകുതിയിലും വലിയ വ്യത്യാസമുണ്ടായിരുന്നില്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.