ബംഗളൂരുവിനെ അട്ടിമറിച്ച് ജാംഷഡ്പുർ
text_fieldsമഡ്ഗാവ്: ഐ.എസ്.എല്ലിൽ ബംഗളൂരുവിനെ അട്ടിമറിച്ച് ജാംഷഡ്പുർ മുന്നോട്ട്. സുനിൽ ഛേത്രിയും ക്ലീറ്റൻ സിൽവയും നയിച്ച ബംഗളൂരു ആക്രമണത്തെ മലയാളി ഗോൾ കീപ്പർ ടി.പി. രഹിനേഷും പ്രതിരോധ താരം പീറ്റർ ഹാർട്ലിയും സ്റ്റീഫൻ ഇസയും ഫലപ്രദമായി തടഞ്ഞുനിർത്തിയപ്പോൾ, 79ാം മിനിറ്റിൽ വിജയ ഗോളും കുറിച്ച് മത്സരം ജാംഷഡ്പുരിെൻറ പാളയത്തിലാക്കി. ഡിഫൻഡർ സ്റ്റീഫൻ ഇസയുടെ വകയായിരുന്നു വിജയ ഗോൾ. വിങ്ങിൽ നിന്നെത്തിയ േക്രാസിനെ നിലത്തുകിടന്ന് ഡൈവ് ചെയ്ത് വലയിലേക്കിട്ടാണ് ഇസ വിജയശിൽപിയായത്. ഇതോടെ 13 പോയൻറുമായി ജാംഷഡ്പുർ മൂന്നാമതെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.