ബംഗളൂരുവിന് പിഴക്കുന്നതെവിടെ?
text_fieldsഇൗ സീസണിൽ തോൽവികളും സമനിലകളുമായി മൈതാനത്ത് ഉഴലുകയാണ് ബംഗളൂരു. ഇതുവരെ കളിച്ചത് 14 മത്സരങ്ങൾ. ജയിച്ചത് മൂന്നേ മൂന്നെണ്ണം; ചെന്നൈയിൻ (0-1), കേരള ബ്ലാസ്റ്റേഴ്സ് (2-4), ഒഡിഷ (1-2) എന്നിവക്കെതിരെ. ബ്ലാസ്റ്റേഴ്സിനെതിരായ ജയം മാത്രമാണ് ആധികാരികമെന്ന് പറയാവുന്നത്.
ഒഡിഷക്കെതിരായ മത്സര ശേഷം ബംഗളൂരു ടീം ജയമെന്താണെന്ന് അറിഞ്ഞിട്ടില്ല. തുടർച്ചയായ എട്ടു മത്സരങ്ങളിൽ അഞ്ചു തോൽവിയും മൂന്നു സമനിലയും. ഗോൾഡൻ ഗ്ലൗ താരം ഗുർപ്രീത് സിങ് സന്ധു, ഗോൾവേട്ടക്കാരായ ഇന്ത്യൻ താരങ്ങളിൽ ബഹുദൂരം മുന്നിലുള്ള സുനിൽ ഛേത്രി, ദേശീയ താരങ്ങൾ നിറഞ്ഞ ടീം... എന്നിട്ടും ഇൗ സീസണിൽ ബംഗളൂരു എഫ്.സിക്ക് പിഴക്കുന്നതെവിടെയാണ്?
സമയം മോശം
സൂപ്പർ ലീഗിൽ ടീമിെൻറ ഏറ്റവും മോശം കാലത്തിലൂടെയാണ് മുൻ ചാമ്പ്യന്മാരായ ബംഗളൂരു എഫ്.സി നീങ്ങുന്നത്. ഒമ്പതാം മത്സരത്തിൽ മുംബൈക്കെതിരെ 1-3െൻറ തോൽവി പിണഞ്ഞതിന് പിന്നാലെ പരിചയസമ്പന്നനായ സ്പാനിഷ് കോച്ച് കാൾസ് ക്വഡ്രാറ്റിനെ ടീം പുറത്താക്കി. പകരം ഇടക്കാല കോച്ചായി സ്ഥാനമേറ്റ നൗഷാദ് മൂസക്കും അഞ്ചു കളിയിൽനിന്ന് ഒരു ജയം പോലും നേടാനായിട്ടില്ല.
കോച്ച് മാത്രമായിരുന്നില്ല പ്രശ്നം. എ.ടി.െകയും മുംബൈയും പണം വാരിയെറിഞ്ഞ് മുന്നേറുേമ്പാൾ ഇന്ത്യൻ യുവതാരങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന ബംഗളൂരു പോെലാരു ടീം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് ടീം ഉടമ പാർത്ത് ജിൻഡാൽ െഎ.എസ്.എൽ ഉടമ നിത അംബാനിക്ക് കത്തെഴുതിയതും ഇതോട് ചേർത്തുവായിക്കണം.
പരിക്ക് വില്ലൻ
ബംഗളൂരുവിെൻറ കളിശൈലിയിലും ക്വാളിറ്റിയിലും ഇത്തവണ മാറ്റം പ്രകടമാണ്. പൊസഷൻ ഫുട്ബാളിലൂടെ കനത്ത ആക്രമണവും അതിനൊത്ത പ്രതിരോധവുമായിരുന്നു ടീമിെൻറ മുഖമുദ്ര. ഉദാന്ത മുനയൊടിഞ്ഞപ്പോൾ എണ്ണയിട്ട യന്ത്രം കണക്കെ കളിച്ച ലെഫ്റ്റ് ബാക്ക് ആഷിഖ് കുരുണിയനും മിഡ്ഫീൽഡർ സുരേഷ് വാങ്ജമുമാണ് പല കളികളിലും ടീമിെൻറ രക്ഷക്കെത്തിയത്.
ഒഡിഷക്കെതിരെ നിർഭാഗ്യകരമായൊരു പരിക്കിൽ പുറത്തുപോയ ആഷിഖ് കുരുണിയൻ തീർത്ത വിടവ് ടീമിലിപ്പോഴും നിഴലിച്ചുനിൽക്കുന്നു. സുരേഷാകെട്ട, കഴിഞ്ഞ കുറച്ചു കളികളിൽ നിറം മങ്ങി. മധ്യനിരയിലെ സൂത്രശാലിയായ ഡിമാസ് ദെൽഗാഡോ പിതാവിെൻറ നിര്യാണത്തെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയതിനാൽ തുടർമത്സരങ്ങളിൽ അദ്ദേഹത്തിെൻറ സേവനമുണ്ടാകില്ല. പാസിങ് ഗെയിമിനെക്കാളുപരി സെറ്റ്പീസ് ഗോളുകളെ കൂടുതലായി ആശ്രയിക്കേണ്ടി വരുന്നത് ബംഗളൂരു പോലൊരു ടീമിന് നല്ലതല്ല.
പ്രതിരോധവും പാളുന്നു
പ്രതിരോധത്തിലെ പാളിച്ചകളാണ് ബംഗളൂരുവിെൻറ തലവേദന. പിൻനിരയിൽ യുവാനനെ അമിതമായി ആശ്രയിക്കേണ്ട ദുരവസ്ഥ. ഹൈദരാബാദിനെതിരായ െറഗുലർ ൈടമിെൻറ അവസാന അഞ്ചു മിനിറ്റിലാണ് രണ്ടു ഗോൾ വഴങ്ങേണ്ടിവന്നത്. 14 കളിയിൽ ക്ലീൻചിറ്റ് രെണ്ടണ്ണത്തിൽ മാത്രം. കഴിഞ്ഞ െഎ.എസ്.എൽ സീസണിൽ 19 കളിയിൽനിന്ന് 11 ക്ലീൻചിറ്റ് നേടിയ ടീമാണിതെന്നോർക്കണം. വിദേശ കളിക്കാരിൽ കീറ്റൻ സിൽവയൊഴികെ മറ്റാരും പ്രതീക്ഷക്കൊത്തുയർന്നിട്ടില്ല.
എങ്കിലും ചില പ്രതീക്ഷകൾ ഛേത്രിയുടെ ടീം ബാക്കിെവക്കുന്നുണ്ട്്. ഏതുനിമിഷവും പഴയ ട്രാക്കിലേക്ക് തിരിച്ചുവരാൻ ശേഷിയുള്ള ടീമാണ് ബംഗളൂരു. കളത്തിലിറങ്ങാൻ ലഭിച്ച ഏതാനും അവസരങ്ങൾ മിന്നൽ പ്രകടനത്തിലൂടെ കൈമുതലാക്കിയ മലയാളി താരം ലിയോൺ അഗസ്റ്റിെൻറ വേഗതയാർന്ന നീക്കങ്ങൾ വരുംമത്സരങ്ങളിൽ ടീമിെൻറ ഗതി നിർണയിച്ചേക്കും..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.