ആവേശപ്പോരിൽ ജാംഷഡ്പുരിനെ വീഴ്ത്തി മുംബൈ
text_fieldsപനാജി: വിസിൽ മുഴങ്ങി വൈകാതെ തുടങ്ങിയ ഗോളടിമേളം നിലക്കാതെ തുടർന്ന ആദ്യ സ്ഥാനക്കാരുടെ തകർപ്പൻ പോരാട്ടത്തിൽ മുംബൈക്ക് ജയം. രണ്ടിനെതിരെ നാലു ഗോളിനാണ് ജാംഷഡ്പുരിനെ മുംബൈ തകർത്തുവിട്ടത്. മൂന്നാം മിനിറ്റിൽ ജാംഷഡ്പുർ ഗോളി രഹനേഷിന്റെ കണക്കുകൂട്ടലിലെ പിഴവിലാണ് ആദ്യ ഗോളിെൻറ പിറവി.
കാസിയോ അനായാസമായി പന്ത് വലയിലെത്തിച്ചതോടെ ഉരുക്കുനഗരക്കാർ ശരിക്കും ഞെട്ടി. ഇത് അവസരമായി കണ്ട മുംബൈ കാൽ മണിക്കൂറിനിടെ വീണ്ടും ഗോളടിച്ചു. ജാംഷഡ്പുർ പ്രതിരോധത്തിൽനിന്ന് പന്ത് കാലിലെടുത്ത അൻഗുലോ നൽകിയ പാസിൽ ബിപിനാണ് ലക്ഷ്യം കണ്ടത്. 24ാം മിനിറ്റിൽ പിന്നെയും ജാംഷഡ്പുർ വല കുലുങ്ങി. അൻഗുലോ ആയിരുന്നു ഇത്തവണ സ്കോറർ.
കാൽഡസൻ ഗോൾ ലീഡുമായി ആദ്യ പകുതിക്കു പിരിഞ്ഞ കളിയിൽ ജാംഷഡ്പുർ കളി പിടിക്കുന്നതാണ് പിന്നെ കണ്ടത്. 48ാം മിനിറ്റിൽ കോമൾ തട്ടാലിലൂടെ ഒന്ന് മടക്കിയ ടീമിനായി ഏഴു മിനിറ്റ് കഴിഞ്ഞ് സാബിയയും ലക്ഷ്യം കണ്ടു. ഇരുവശത്തും ഏതുസമയവും ഗോൾ വീഴാമെന്ന നിലയിൽ കളി പുരോഗമിക്കുന്നതിനിടെ മുംബൈ ആധിപത്യമുറപ്പിച്ച് 70ാം മിനിറ്റിൽ ലീഡ് ഉയർത്തി. സൂപ്പർ സബ് കറ്റാട്ടോ ആയിരുന്നു സ്കോറർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.