കെ.പി. രാഹുലും വിക്ടർ മോംഗിലും ആദ്യ ഇലവനിൽ; ബ്ലാസ്റ്റേഴ്സ് ലൈനപ്പ് ഇങ്ങനെ
text_fieldsകൊച്ചി: മുംബൈ സിറ്റി എഫ്.സിക്കെതിരെ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ഐ.എസ്.എൽ നാലാം റൗണ്ട് പോരാട്ടത്തിനുള്ള കേരള ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ഇലവനെ പ്രഖ്യാപിച്ചു. യുക്രെയ്ന് താരം ഇവാൻ കലിയൂഷ്നിക്ക് പകരം മുന്നേറ്റ നിരയിൽ മലയാളി താരം കെ.പി. രാഹുലും പ്രതിരോധത്തിൽ ഹോർമിപാം റൂയ്‍വക്കു പകരം സ്പാനിഷ് താരം വിക്ടർ മോംഗിലും ഇടംപിടിച്ചു.
കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഒരേ ഇലവനെ പരീക്ഷിച്ച കോച്ച് ഇവാൻ വുകോമനോവിച്ച് മുന്നേറ്റ നിരയിലും പ്രതിരോധത്തിലും ഓരോ മാറ്റങ്ങൾക്ക് തയാറാവുകയായിരുന്നു. ഇരുടീമുകളും ഐ.എസ്.എല്ലിൽ ഇതുവരെ 16 തവണയാണ് ഏറ്റുമുട്ടിയത്. ആറു ജയവുമായി മുംബൈ സിറ്റിയാണ് മുന്നിൽ. ആറു മത്സരങ്ങൾ സമനിലയിൽ കലാശിച്ചപ്പോൾ, നാലു മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ് ജയിച്ചു.
ജംഷഡ്പുർ എഫ്.സിക്കെതിരെ കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ ടീമിൽ മുംബൈ ഒരു മാറ്റം വരുത്തി. സ്പാനിഷ് താരം അർബെർട്ടോ നെഗ്വാറോക്ക് പകരം ബ്ലാസ്റ്റേഴ്സിന്‍റെ മുൻ അർജന്‍റൈൻ താരം പെരേര ഡയസിന് ആദ്യ ഇലവനിൽ ഇടം നൽകി. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സ് ആക്രമണത്തിന്‍റെ കുന്തമുനയായിരുന്നു ഡയസ്.
കേരള ബ്ലാസ്റ്റേഴ്സ് ആദ്യ ഇലവൻ
ഗോൾ കീപ്പർ -പ്രഭ്‌സുഖന്‍ ഗില്‍.
പ്രതിരോധനിര -വിക്ടര്‍ മോംഗില്‍, മാര്‍കോ ലെസ്‌കോവിച്ച്, ജെസെല്‍ കര്‍ണെയ്‌റോ, ഹര്‍മന്‍ജോത് ഖബ്ര.
മധ്യനിര -ജീക്‌സണ്‍ സിങ്, ലാല്‍തംഗ ഖാല്‍റിങ് (പ്യൂട്ടിയ), അഡ്രിയാന്‍ ലൂന, സഹല്‍ അബ്ദുസമദ്.
മുന്നേറ്റനിര -ദിമിത്രിയോസ് ഡയമന്റകോസ്, കെ.പി. രാഹുല്‍.
മുംബൈ സിറ്റി എഫ്.സി
ഗോൾ കീപ്പർ -ഫുർബാ ലചെൻപാ
പ്രതിരോധം -രാഹുൽ ഭേകെ, മെഹ്താബ് സിങ്, സഞ്ജീവ് സ്റ്റാലിൻ, റോസ്റ്റ്യൻ ഗ്രിഫിത്സ്.
മധ്യനിര -അഹമ്മദ് ജാഹു, ലാലെങ്മാവിയ റാൾട്ടെ.
ഫോർവേർഡ് - ലാൽലിയൻസ്വാല ഛാങ്തെ, ഗ്രെഗ് സ്റ്റുവേർട്ട്, ബിപിൻ സിങ്, പെരേര ഡയസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.