വനിത ലീഗിൽ വീണ്ടും ടോപ് സ്കോററായി സബിത്ര ഭണ്ഡാരി
text_fieldsഅഹ്മദാബാദ്: ഒരു കളിയിലും തോൽവിയറിയാതെ ഇന്ത്യൻ വനിത ലീഗിൽ ഗോകുലം കേരള എഫ്.സിക്ക് ഹാട്രിക് കിരീടം സമ്മാനിച്ചതിൽ പ്രധാനി നേപ്പാളുകാരി സ്ട്രൈക്കർ സബിത്ര ഭണ്ഡാരി. ഫൈനലിലും ഹീറോ ഓഫ് ദ മാച്ചായ താരം 29 ഗോളുമായി ഇക്കുറിയും ടോപ് സ്കോററായി. സാംബ എന്ന് വിളിപ്പേരുള്ള താരം ഇന്ത്യയിൽ മൂന്ന് സീസണുകളിലായി നേടിയത് 60ലധികം ഗോളുകളാണ്. നേപ്പാൾ ദേശീയ ടീമിലെ പ്രധാന താരമായിരുന്നു സബിത്ര. രണ്ടാം സീസണിലാണ് മലബാറിയൻസിനായി ബൂട്ടുകെട്ടുന്നത്.
2019ൽ സേതു എഫ്.സി മധുരയിലൂടെയായിരുന്നു ഇന്ത്യയിലെ തുടക്കം. ഇവർക്കായി ഏഴ് മത്സരങ്ങളിൽ 15 ഗോളുകൾ. തുടർന്ന് ഗോകുലത്തിലെത്തിയപ്പോഴും മികച്ച ഫോം തുടർന്നു. 2019-20 വനിത ലീഗിൽ ഏഴ് കളികളിൽ 16 തവണ എതിർടീമിന്റെ വലകുലുക്കി ടോപ് സ്കോററായി. നേപ്പാളിലെ സിമ്പാനിയിലാണ് സബിത്രയുടെ ജനനം. 18ാം വയസ്സില്‍ കാഠ്മണ്ഡു ആംഡ് പൊലീസ് ഫോഴ്സ് ക്ലബിലൂടെ കളി തുടങ്ങി. 2014 മുതല്‍ 2019 വരെ ഇവിടെ തുടര്‍ന്നു. 2019ല്‍ സേതു എഫ്.സിക്കായി വനിത ലീഗിലെ അരങ്ങേറ്റ മത്സരത്തില്‍ നാലുഗോളടിച്ച് വരവറിയിച്ചു. കിരീടത്തിലാണ് സേതുവിന്റെ കുതിപ്പ് അവസാനിച്ചത്.
പിറ്റേ വര്‍ഷം ഗോകുലത്തിനും ആദ്യ കിരീടം നേടിക്കൊടുത്തു. ഇടക്ക് കുറച്ചുകാലം നാട്ടില്‍. കാല്‍മുട്ടിന് പരിക്കേറ്റു വിദഗ്ധചികിത്സയ്ക്കുശേഷം 27കാരി തിരിച്ചെത്തിയത് പൂർവാധികം കരുത്തോടെ. 2014 മുതല്‍ നേപ്പാള്‍ ദേശീയ ടീമിൽ കളിക്കുന്ന സബിത്ര 41 കളിയില്‍ 43 ഗോൾ നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.