ഐ.എസ്.എൽ: ആദ്യ ജയം തേടി ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റിനെതിരെ
text_fieldsബാംബോലിൻ: ആദ്യത്തേത് ബ്ലാസ്റ്റേഴ്സിന് ട്രയലായിരുന്നു. കളം പരിചയപ്പെടാനും ടീമാവാനുമുള്ള ഒരു ട്രെയ്ലർ മാത്രം. അതുകൊണ്ടുതന്നെ, ചാമ്പ്യന്മാരായ എ.ടി.കെ. മോഹൻ ബഗാനോടേറ്റ ഒരു ഗോൾ തോൽവി ആരാധകർ ക്ഷമിച്ചു. ഇനി, വിജയങ്ങളും ആഘോഷങ്ങളുമുള്ള നിറമാർന്ന സീനുകളിലേക്കാണ് ദശലക്ഷം ആരാധകരുടെ കാത്തിരിപ്പ്.
അവരുടെ പ്രതീക്ഷക്കൊത്ത് ഉയർന്നിട്ടില്ലെങ്കിൽ കിബു വികുന- ഗാരി ഹൂപ്പർ കൂട്ടിെൻറ ഗ്രാഫ് താഴോട്ടാവും. നെഞ്ചേറ്റുന്നതു പോലെ ചവിട്ടിേത്തക്കാനും മടിയില്ലാത്ത ആരാധകക്കൂട്ടം, ജയത്തോടെ ബ്ലാസ്റ്റേഴ്സിെൻറ ടേക്ഓഫിനാണ് ഇന്നത്തെ പോരാട്ടത്തിൽ കാത്തിരിക്കുന്നത്.
ആദ്യ മത്സരത്തിൽ കരുത്തരായ മുംബൈ സിറ്റി എഫ്.സിയെ ഒരു ഗോളിന് തോൽപിച്ച് സ്വപ്നത്തുടക്കം കുറിച്ച നോർത്ത് ഈസ്റ്റ് യുനൈറ്റഡാണ് എതിരാളി. ബർത്ലോമിയോ ഒഗ്ബച്ചെയും ഹ്യൂഗോ ബൗമസും അണിനിരന്ന സെർജിയോ ലൊബേറയുടെ മുംബൈയെ ആണ് അട്ടിമറിച്ചതെന്നത് ജെറാഡ് നുസ് എന്ന 35കാരനായ പരിശീലകെൻറ നോർത്ത് ഈസ്റ്റിന് നൽകുന്ന ഊർജം ചെറുതല്ല.
ഘാനക്കാരൻ ക്വെസി അപ്പിയയും മൗറിത്വാനിയൻ ഇൻറർനാഷനൽ ഖസ്സ കമാറയുമായിരുന്നു കഴിഞ്ഞ അങ്കത്തിൽ വടക്കുകിഴക്കൻ പടയുടെ ഇന്ധനം. മുംബൈ മുന്നേറ്റത്തിെൻറ മുനയൊടിച്ച പ്രതിരോധവും ടീമിന് കരുത്തായി. എന്നാൽ, മുംബൈ അല്ല ബ്ലാസ്റ്റേഴ്സ് എന്ന് ആ മത്സരശേഷം കോച്ച് നുസ് ടീമംഗങ്ങളെ ഓർമപ്പെടുത്തിയിരുന്നു. ആദ്യ കളി ജയിച്ചിട്ടില്ലെങ്കിലും ലീഗിലെ ഏറ്റവും മികച്ച ടീമായാണ് മത്സരശേഷം നുസ് ബ്ലാസ്റ്റേഴ്സിനെ വിലയിരുത്തിയത്. അതുകൊണ്ടുതന്നെ, മുംബൈയെ നേരിട്ടതിനേക്കാൾ ഇരട്ടി തയാറെടുപ്പോടെയാണ് ഇന്ന് കളത്തിലിറങ്ങുകയെന്നും യുവ പരിശീലകൻ വ്യക്തമാക്കി.
തിരുത്തണം; ജയിക്കണം
കോസ്റ്റ നമോയ്നെസു, ബകാരി കോനെ പ്രതിരോധമായിരുന്നു ആദ്യ കളിയിലെ താരം. റോയ് കൃഷ്ണ, എഡു ഗാർഷ്യ സ്ട്രൈക്കിങ് ജോടിയുടെ ഇരുതലമൂർച്ചയുള്ള മുന്നേറ്റങ്ങളെ ചിന്നിച്ചിതറിക്കുന്നതായിരുന്നു ഇവരുടെ പ്രകടനം. ഇരു വിങ്ങുകളിലുമായി ജെസ്സൽ കാർണെയ്രോയും കെ. പ്രശാന്തും മികച്ച പിന്തുണ നൽകി. ചെറിയൊരു പിഴവ് എതിരാളിയുടെ വിജയ ഗോളായി മാറിയ നിമിഷം മാറ്റിനിർത്തിയാൽ പ്രതിരോധം ഗംഭീരം തന്നെ. എന്നാൽ, സഹൽ അബ്ദുൽ സമദ്, റിത്വിക് ദാസ്,
നോങ്ദംബ നൊയ്റം മധ്യനിര ശരാശരിയിലും താഴെയായിരുന്നു. മുന്നേറ്റത്തിലെ ഗാരി ഹൂപ്പറിലേക്ക് പന്ത് സൈപ്ല ചെയ്യുന്നതിൽ ഇവർ പരാജയപ്പെട്ടത് ടീമിന് തിരിച്ചടിയായി. ഇവിടെയാണ് ബ്ലാസ്റ്റേഴ്സിനൊരു തിരുത്ത് ആവശ്യമാവുന്നത്. സെർജിയോ സിഡോഞ്ച- വിസെെൻറ ഗോമസ് മിഡിൽ നിന്നും ഹൂപ്പറിലേക്കൊരു പാലമിടാൻ ഫകുണ്ടോ പെരേരയുടെ വരവ് അത്യാവശ്യമാണ്. പ്രതിരോധത്തിലോ മിഡിലോ ഒരു വിദേശതാരത്തെ മാറ്റിവേണം ഫകുണ്ടോയെ കളത്തിലെത്തിക്കാൻ.
ഫിറ്റ്നസ് വീണ്ടെടുത്ത നിഷുകുമാർ ഇന്നിറങ്ങുമെന്ന സൂചനയാണ് കോച്ച് കിബു വികുന നൽകുന്നത്. അങ്ങനെയെങ്കിൽ പ്രശാന്തിന് പരിചിതമല്ലാത്ത റൈറ്റ് ബാക്ക് പൊസിഷനിൽ നിന്നും സ്വാതന്ത്ര്യം ലഭിക്കും. മലയാളി താരം കെ.പി. രാഹുലിന് ഇന്നും കളത്തിലിറങ്ങാൻ കഴിയില്ല.
സഹൽ മികവ് തെളിയിക്കും -കോച്ച് വികുന
കൊച്ചി: ''സഹൽ അബ്ദുൽ സമദ് മികച്ച കളിക്കാരനാണ്. അവനുവേണ്ടി നല്ല കളിസാഹചര്യങ്ങൾ ഒരുക്കണം. ആദ്യത്തെ മാച്ച് മാത്രമേ കഴിഞ്ഞിട്ടുള്ളൂ. അതിൽ അവൻ മികച്ച കളിയാണ് പുറത്തെടുത്തത്. ഗോളടിക്കാനുള്ള രണ്ട് അവസരം ലഭിച്ച് നേരിയ വ്യത്യാസത്തിൽ നഷ്ടമായി. അവെൻറ കളിയിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്'' -വ്യാഴാഴ്ച നോർത്ത് ഈസ്റ്റ് യുനൈറ്റഡുമായുള്ള കളിക്ക് മുന്നോടിയായി നടന്ന വാർത്തസമ്മേളനത്തിൽ കേരള ബ്ലാസ്റ്റേഴ്സ് കോച്ച് കിബു വികുന പറഞ്ഞു.
എ.ടി.കെ മോഹൻ ബഗാനുമായി നടന്ന ആദ്യകളിയിൽ മികച്ച ഗോൾ അവസരം ലഭിച്ചിട്ടും മുതലാക്കാതെ പോയ സഹലിനെതിരെ ഉയർന്ന വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കളിമികവും ശക്തവുമായ ടീമിനെയാണ് തങ്ങൾ രൂപപ്പെടുത്തുന്നത്. നിലവിെല കളിക്കാരിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. കഴിഞ്ഞ കാലത്തെ കളിക്കാരെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നതിൽ അർഥമില്ലെന്നും കോച്ച് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.