'മഞ്ഞപ്പട ബോയ്സ്'; കേരള ബ്ലാസ്റ്റേഴ്സിന് ആവേശജയം
text_fieldsകൊച്ചി: ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് മിന്നും വിജയം. ഗോവയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. ആദ്യപകുതിയില്‍ രണ്ടു ഗോളുകള്‍ വഴങ്ങിയ ശേഷം മല്‍സരം അവസാനിക്കാന്‍ മിനിട്ടുകള്‍ ബാക്കിനില്‍ക്കെയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചു വരവ്. ബ്ലാസ്റ്റേഴ്സിനായി ഡയമന്റക്കോസ് ഇരട്ട ഗോൾ നേടി.
ഇടവേളക്ക് ശേഷം ലീഗില്‍ കളിച്ച കഴിഞ്ഞ മൂന്ന് മത്സരങ്ങളും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. ഗോവയ്ക്കെതിരായ ജയത്തോടെ ബ്ലാസ്റ്റേഴ്സ് പട്ടികയില്‍ നാലാം സ്ഥാനത്തെത്തി. എട്ടാം മിനിറ്റിലാണ് മഞ്ഞപ്പടയുടെ ആരാധകരെ ഞെട്ടിച്ച ഗോവയുടെ ആദ്യ ഗോൾ പിറന്നത്. 17 മിനിറ്റുകൾക്കുള്ളിൽ തന്നെ എഫ്.സി ഗോവ ഇരട്ട ഗോളുമായി ലീഡ് ഉറപ്പിച്ചു.
23-ാം മിനുറ്റില്‍ നോവ സദോയിലൂടെ ഗോവ മൂന്നാം ഗോള്‍ നേടിയെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു. അങ്ങിനെ ആദ്യപകുതി ഗോവയുടെ രണ്ട് ഗോള്‍ ലീഡുമായി അവസാനിച്ചു. രണ്ടാം പകുതി തുടങ്ങിയതിന് പിന്നാലെ ബ്ലാസ്റ്റേഴ്സ് ഗോവൻ ഗോൾമുഖത്ത് തുടരെ ആക്രമണം നടത്തി. 49ാം മിനിറ്റിൽ ഡയമന്റകോസിന്റെ ഷോട്ട് ഗോളി അർഷ്ദീപ് സിങ് രക്ഷപ്പെടുത്തി. 51ാം മിനിറ്റിൽ ഗാലറിയിൽ തിരയിളക്കി സകായിയുടെ ഗോൾ. ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ഫ്രീ കിക്ക്.
ജാപ്പനീസ് സ്ട്രൈക്കറായ സകായ് ഇടതുപാർശ്വത്തിൽ നിന്ന് തൊടുത്ത കിക്ക് തടുക്കാൻ അർഷ്ദീപ് ഡൈവ് ചെയ്തത് വെറുതെയായി. പന്ത് വലയിലേക്ക് പറന്നിറങ്ങി. 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ദിമിത്രിയോസ് ഡയമെന്റക്കോസ് വലയിലെത്തിച്ചതോടെ സ്കോര്‍ 2-2 ആയി. 84-ാം മിനിറ്റില്‍ ഡയമെന്റക്കോസ് വീണ്ടും ഗോളടിച്ചു. ഇടതുവിങ്ങില്‍ നിന്ന് മുഹമ്മദ് ഐമന്റെ ക്രോസ് ഗോവന്‍ ഗോളി അര്‍ഷ്ദീപ് സിങ്ങിന് കൈയ്യിലൊതുക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.