ഐ.എസ്.എൽ: കിക്കോഫ് കൊച്ചിയിൽ
text_fieldsകൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എൽ) ഒമ്പതാം സീസണിന് ഒക്ടോബര്‍ ഏഴിന് കൊച്ചിയിൽ നടക്കുന്ന മത്സരത്തോടെ തുടക്കമാകും. ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ നേരിടും. മഞ്ഞപ്പടയുടെ രണ്ടാമത്തെ കളിയും കൊച്ചിയിലെ ഹോം ഗ്രൗണ്ടിൽ നടക്കും.
ഒക്ടോബർ 16ന് മോഹൻ ബഗാനുമായാണ് പോരാട്ടം. ഒഡിഷ എഫ്.സിയുമായി 23ന് ഭുവനേശ്വർ കലിംഗ സ്റ്റേഡിയത്തിൽ നടക്കുന്ന മൂന്നാം മത്സരമാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ എവേ മാച്ച്. 28ന് മുംബൈ സിറ്റി എഫ്.സിയുമായുള്ള മത്സരത്തിനായി ഹോം ഗ്രൗണ്ടിലേക്ക് തിരിച്ചെത്തും. ഇവിടെ ഒമ്പതു മത്സരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിനുള്ളത്.കോവിഡ് കാലമായതിനാൽ കഴിഞ്ഞ രണ്ടു സീസണിലും കാണികളെ പ്രവേശിപ്പിക്കാതെ ഗോവ വേദിയാക്കി നടത്തിയ മത്സരങ്ങളാണ് ഇത്തവണ ഹോം മാച്ച്, എവേ മാച്ച് എന്ന പഴയ രീതിയിൽ തിരിച്ചെത്തുന്നത്.
ഈ സീസൺ ആറ് മാസം നീളും. മത്സരങ്ങൾ ദിവസവും രാത്രി 7.30നാണ് ആരംഭിക്കുക. രണ്ടു കളികളുള്ള ദിവസങ്ങളില്‍ ഒന്ന് വൈകീട്ട് 5.30ന് നടക്കും. മഞ്ഞപ്പടയുടെ 20 മത്സരങ്ങളിൽ പത്തും ഞായറാഴ്ചകളിലാണ് നടക്കുകയെന്ന പ്രത്യേകതയുമുണ്ട്. ഫിഫ ലോകകപ്പ് നടക്കുന്ന വേളയിലും ഐ.എസ്.എൽ തുടരും. ലീഗ് മത്സരങ്ങൾ ഫെബ്രുവരിയിൽ അവസാനിക്കും. മാർച്ചിലാണ് പ്ലേ ഓഫും സെമി ഫൈനലും ഫൈനലും.
ആറ് ടീമുകൾ; പ്ലേ ഓഫ് പുതിയ രീതിയിൽ
നാലു ടീമുകള്‍ കളിക്കുന്ന പ്ലേ ഓഫ് റൗണ്ടിനുപകരം ഇനി ആറ് ടീമുകളുണ്ടാവും. നിലവില്‍ 11 ടീമുകളാണ് ഐ.എസ്.എല്ലിലുള്ളത്. ലീഗ് റൗണ്ടില്‍ മുന്നിലെത്തുന്ന ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമി ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടും.
ശേഷിക്കുന്ന രണ്ട് ബെർത്തിനായി മൂന്ന്, ആറ് സ്ഥാനക്കാർ തമ്മിലും നാല്, ആറ് അഞ്ചാം സ്ഥാനക്കാർ തമ്മിലും എലിമിനേറ്ററിൽ ഏറ്റുമുട്ടും. ഇതിലെ വിജയികൾ ലീഗിൽ നിന്ന് നേരിട്ടെത്തിയവരുമായി ഫൈനലിലേക്ക് യോഗ്യത തേടി രണ്ട് പാദ സെമി മത്സരങ്ങൾ കളിക്കും.
കേരള ബ്ലാസ്റ്റേഴ്സിന്‍റെ മത്സരങ്ങൾ
ഒക്ടോബര്‍ 7: കേരള ബ്ലാസ്‌റ്റേഴ്‌സ് - ഈസ്റ്റ് ബംഗാള്‍ (ഹോം)
ഒക്ടോബര്‍ 16: കേരള ബ്ലാസ്‌റ്റേഴ്‌സ് - എ.ടി.കെ മോഹന്‍ ബഗാന്‍ (ഹോം)
ഒക്ടോബര്‍ 23: ഒഡീഷ എഫ്.സി- കേരള ബ്ലാസ്റ്റേഴ്സ് (എവേ)
ഒക്ടോബര്‍ 28: കേരള ബ്ലാസ്റ്റേഴ്‌സ്- മുംബൈ സിറ്റി എഫ്.സി (ഹോം)
നവംബര്‍ 5: നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് - കേരള ബ്ലാസ്റ്റേഴ്സ് (എവേ)
നവംബര്‍ 13: കേരള ബ്ലാസ്‌റ്റേഴ്‌സ് - എഫ്.സി ഗോവ (ഹോം)
നവംബര്‍ 19: ഹൈദരാബാദ് എഫ്.സി- കേരള ബ്ലാസ്റ്റേഴ്സ് (എവേ)
ഡിസംബര്‍ 4: ജംഷഡ്പുര്‍ എഫ്.സി- കേരള ബ്ലാസ്റ്റേഴ്സ് (എവേ)
ഡിസംബര്‍ 11: കേരള ബ്ലാസ്റ്റേഴ്‌സ്- ബംഗളൂരു എഫ്.സി (ഹോം)
ഡിസംബര്‍ 19: ചെന്നൈയിന്‍ എഫ്.സി- കേരള ബ്ലാസ്റ്റേഴ്സ് (എവേ)
ഡിസംബര്‍ 26: കേരള ബ്ലാസ്റ്റേഴ്‌സ്- ഒഡീഷ എഫ്.സി (ഹോം)
ജനുവരി 3: കേരള ബ്ലാസ്‌റ്റേഴ്‌സ് - ജംഷഡ്പുര്‍ എഫ്.സി (ഹോം)
ജനുവരി 8: മുംബൈ സിറ്റി എഫ്.സി - കേരള ബ്ലാസ്റ്റേഴ്സ് (എവേ)
ജനുവരി 22: എഫ്.സി ഗോവ- കേരള ബ്ലാസ്റ്റേഴ്സ് (എവേ)
ജനുവരി 29: കേരള ബ്ലാസ്‌റ്റേഴ്‌സ്- നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് (ഹോം)
ഫെബ്രുവരി 3: ഈസ്റ്റ് ബംഗാള്‍ - കേരള ബ്ലാസ്റ്റേഴ്സ് (എവേ)
ഫെബ്രുവരി 7: കേരള ബ്ലാസ്റ്റേഴ്‌സ് - ചെന്നൈയിന്‍ എഫ്.സി
ഫെബ്രുവരി 11: ബംഗളൂരു എഫ്.സി- കേരള ബ്ലാസ്റ്റേഴ്സ് (എവേ)
ഫെബ്രുവരി 18: എ.ടി.കെ മോഹന്‍ബഗാന്‍- കേരള ബ്ലാസ്റ്റേഴ്സ് (എവേ)
ഫെബ്രുവരി 26: കേരള ബ്ലാസ്‌റ്റേഴ്‌സ്- ഹൈദരാബാദ് എഫ്.സി (ഹോം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.