ഗോൾരഹിതം; ബ്ലാസ്റ്റേഴ്സ്-ബംഗളൂരു പോരാട്ടം അധികസമയത്തേക്ക്
text_fieldsബംഗളൂരു: ഐ.എസ്.എൽ പ്ലേ ഓഫിലെ ആദ്യ എലിമിനേറ്ററിൽ കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്.സിയും തമ്മിലുള്ള മത്സരം അധികസമയത്തേക്ക്. നിശ്ചിത സമയം ഗോൾരഹിതമായി അവസാനിച്ചതോടെയാണ് മത്സരം അധിക സമയത്തേക്ക് നീണ്ടത്.
ബംഗളൂരുവിന്റെ തട്ടകമായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ കൊണ്ടും കൊടുത്തും മുന്നേറിയ മത്സരത്തിൽ ഇരുടീമുകൾക്കും ഗോൾ നേടാനായില്ല. മത്സരത്തിലെ വിജയികൾ ഷീൽഡ് വിന്നേഴ്സായ മുംബൈ സിറ്റി എഫ്.സിയെയാണ് സെമിയിൽ ഇരു പാദങ്ങളിലുമായി നേരിടുക.
ആദ്യ പകുതിയിൽ ബംഗളൂരുവിന്‍റെ മുന്നേറ്റമായിരുന്നെങ്കിൽ, രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് ആക്രമണ ഫുട്ബാളുമായി കളം നിറയുന്നതാണ് കണ്ടത്. ബംഗളൂരു ഗോൾ മുഖത്ത് മഞ്ഞപ്പട്ട വെല്ലുവിളി ഉയർത്തി. ഏതാനും മാറ്റങ്ങളോടെയാണ് കോച്ച് ഇവാൻ വുകുമാനോവിച്ച് ടീമിനെ കളത്തിലിറക്കിയത്.
എതിർമൈതാനങ്ങളിൽ കിതക്കുന്നതാണ് ബ്ലാസ്റ്റേഴ്സിന്റെ ദൗർബല്യം. എന്നാൽ, ലീഗിൽ ആദ്യ മത്സരങ്ങളിൽ തപ്പിത്തടഞ്ഞ ബംഗളൂരു എഫ്.സി അവസാന മത്സരങ്ങളിൽ നടത്തിയത് വൻ കുതിപ്പായിരുന്നു. തോൽവിയറിയാതെ അവസാന എട്ടു മത്സരങ്ങൾ പൂർത്തിയാക്കിയ ടീം പരാജയമറിയാതെ കുതിച്ച മുംബൈയെപ്പോലും വീഴ്ത്തി. മികച്ച മധ്യനിരയാണ് ബംഗളൂരുവിന്റെ കരുത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.