ഖത്തറിലെത്താൻ പറങ്കികളും അസൂറികളും പ്ലേഓഫ് കളിക്കണം; ഇതുവരെ ടിക്കറ്റുറപ്പിച്ചവർ ഇവരാണ്
text_fieldsഖത്തർ ലോകകപ്പിലേക്ക് ഒരു വർഷം മാത്രം ബാക്കി നിൽക്കേ നിരവധി രാജ്യങ്ങൾ ഇതിനോടകം യോഗ്യത നേടി. ചിലർ പ്ലേഓഫ് കളിച്ച് വേണം വിശ്വഫുട്ബാൾ മാമാങ്കത്തിനെത്താൻ. യൂറോപ്യൻ യോഗ്യത റൗണ്ട് മത്സരങ്ങളുടെ അവസാന ഘട്ടത്തിൽ മിന്നും ജയങ്ങളുമായി നിലവിലെ ജേതാക്കളായ ഫ്രാൻസും യൂറോപ്യൻ റണ്ണറപ്പുകളായ ഇംഗ്ലണ്ടും ബെർത്തുറപ്പിച്ചിരുന്നു. എന്നാൽ മാർച്ചിൽ നടക്കുന്ന വൻകര പ്ലേഓഫിൽ ചില വമ്പൻ ടീമുകളുമുണ്ട്.
13 ടീമുകളാണ് ഇതുവരെ ലോകകപ്പ് ബെർത്തുറപ്പിച്ചത്. 19 ടീമുകൾക്ക് ഇനിയും യോഗ്യത നേടാൻ അവസരമുണ്ട്.
യൂറോപ്പിൽ നിന്ന് യോഗ്യത നേടിയ ടീമുകൾ
സാൻ മരീനോയെ 10-0ത്തിന് തകർത്ത് ഗ്രൂപ്പ് 'ഐ' ജേതാക്കളായിക്കൊണ്ടാണ് ഇംഗ്ലണ്ട് ലോകകപ്പ് ബെർത്തുറപ്പിച്ചത്. കരുത്തരായ ജർമനി ആയിരുന്നു ലോകകപ്പ് യോഗ്യത നേടിയ ആദ്യ ടീം. പിന്നാലെ ബെൽജിയം, ഫ്രാൻസ്, ഡെൻമാർക്ക് എന്നിവരും ഇടം ഉറപ്പിച്ചു.
അവസാന റൗണ്ട് മത്സരത്തിൽ 90ാം മിനിറ്റിൽ ജയിച്ചുകയറി സെർബിയ പോർചുഗലിനെ പിന്തള്ളി ഖത്തറിലേക്ക് ടിക്കറ്റുറപ്പിച്ചിരുന്നു. സ്വീഡനെയും റഷ്യയെയും പിന്തള്ളി സ്പെയിനും ക്രൊയേഷ്യയും തങ്ങളുടെ ഗ്രൂപ്പുകളിൽ നിന്ന് യോഗ്യത നേടി.
ഗ്രൂപ്പ് സിയിൽ നിന്ന് തിങ്കളാഴ്ച ഇറ്റലി നോർതേൺ അയർലൻഡിനോട് സമനില വഴങ്ങിയത് സ്വിറ്റ്സർലൻഡിന് ഗുണമായി.ഗ്രൂപ്പ് ജിയിൽ നോർവേയെ 2-0ത്തിന് തകർത്ത് നെതർലൻഡ്സ് യോഗ്യത സ്വന്തമാക്കി. 2018ൽ റഷ്യയിൽ നടന്ന ലോകകപ്പിന് ഡച്ച് പടക
ആരൊക്കെ പ്ലേഓഫ് കളിക്കണം? എങ്ങനെ?
10 ഗ്രൂപ്പുകളിലെ റണ്ണേഴ്സ് അപ്പുകളും രണ്ട് നേഷൻസ് ലീഗ് ടീമുകളുമാണ് പ്ലേഓഫ് കളിക്കുന്നത്. ഇതിൽ നിന്ന് മൂന്ന് പേർക്കാണ് യോഗ്യത.
യൂറോ ജേതാക്കളായ ഇറ്റലി, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർചുഗൽ, സ്വീഡൻ, റഷ്യ, സ്കോട്ലൻഡ്, വെയ്ൽസ് എന്നീ ടീമുകളാണ് പ്ലേഓഫിലെ സീഡ് ചെയ്യപ്പെട്ട ടീമുകൾ. പോളണ്ട്, നോർത് മാസിഡോണിയ, തുർക്കി, യുക്രൈൻ എന്നീ ഗ്രൂപ്പ് റണ്ണേഴ്സ് അപ്പുകളും നേഷൻസ് ലീഗ് പ്രകടന മികവിലെത്
2022 മാർച്ച് 24, 25 തിയതികളിലായാണ് ആറ് ഏകപാദ സെമിഫൈനൽ മത്സരങ്ങൾ. ഇതിന് ശേഷം മൂന്ന് പ്ലേഓഫ് ഫൈനൽസും നടക്കും. മാർച്ച് 28നും 29നും ആകും മത്സരങ്ങൾ.
മറ്റ് വൻകരകളിൽ നിന്ന് യോഗ്യത നേടിയവർ
നേരത്തെ തന്നെ ലാറ്റിനമേരിക്കയിൽ നിന്ന് ലോകകപ്പിന് യോഗ്യത നേടിയ ആദ്യ ടീമായി ബ്രസീൽ മാറിയിരുന്നു. ബുധനാഴ്ച ചിലെ ഇക്വഡോറിനോട് തോറ്റതോടെ അർജന്‍റീനയും ഖത്തറിലേക്ക് ടിക്കറ്റ് ഉറപ്പിച്ചു. നേരിട്ട് യോഗ്യത നേടുന്ന നാലിൽ ഒന്നാകാൻ ഇക്വഡോർ, കൊളംബിയ, പെറു എന്നീ ടീമുകൾ കഠിനമായ പരിശ്രമത്തിലാണ്.
വടക്കേ അമേരിക്ക, മധ്യ അമേരിക്ക, കരീബിയൻ രാജ്യങ്ങളിൽ നിന്നുള്ള ലോകകപ്പ് ടീമുകളെ കണ്ടെത്താനുള്ള പോരാട്ടത്തിൽ യു.എസ്.എ, മെക്സിക്കോ, കാനഡ എന്നീ ടീമുകളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.
ജനുവരി 16 മുതൽ ഏഷ്യൻ യോഗ്യത റൗണ്ട് മത്സരങ്ങൾ പുനരാരംഭിക്കും. ഗ്രൂപ്പ് ബിയിൽ സൗദി അറേബ്യയാണ് ഒന്നാമത്. ശക്തരായ ജപ്പാനും ആസ്ട്രേലിയയും പിന്നാലെയുണ്ട്. ഗ്രൂപ്പ് എയിൽ നിന്ന് ഇറാനും ദക്ഷിണ കൊറിയയുമാണ് യോഗ്യതക്കായി പോരാടുന്നത്.ആതിഥേയരായ ഖത്തർ നേരത്തെ സ്വന്തമാക്കിയിരുന്നു.
ആഫ്രിക്കയിൽ നിന്ന് അഞ്ച് ബെർത്താണുള്ളത്. രണ്ട് പാദങ്ങളിലായി നടത്തുന്ന അഞ്ച് പ്ലേഓഫ് മത്സരങ്ങളാണ് ആഫ്രിക്കയിൽ നിന്നുള്ള ലോകകപ്പ് ടീമുകളെ നിശ്ചയിക്കുക. മുഹമ്മദ് സലാഹിന്‍റെ ഈജിപ്ത്, അൾജീരിയ, കാമറൂൺ, ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ, മാലി, മൊറോക്കോ, നൈജീരിയ, സെനഗാൾ, തുനീഷ്യ എന്നിവരാണ് പ്ലേഓഫ് കളിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.