പി.എസ്.ജി ഗോളി ഡോണറുമ്മയെ കെട്ടിയിട്ട് വൻ കവർച്ച
text_fieldsപാരിസ്: ഇറ്റലിയുടെയും പി.എസ്.ജിയുടെയും ഒന്നാം നമ്പർ ഗോളിയായ ജിയാൻലൂജി ഡോണറുമ്മയെ വീട്ടിൽ കെട്ടിയിട്ട് വൻ കവർച്ച. പങ്കാളിക്കൊപ്പം വീട്ടിലായിരുന്ന 24 കാരനെ പുലർച്ച മൂന്നു മണിയോടെയെത്തിയ നാലംഗ സായുധസംഘം ആക്രമിച്ച് കെട്ടിയിട്ടതായും വിവസ്‍ത്രരാക്കിയതായും റിപ്പോർട്ടുകൾ പറയുന്നു.
വാച്ചുകൾ, ആഭരണങ്ങൾ, ആഡംബര തുകൽ വസ്തുക്കൾ എന്നിവയടക്കം നാലര കോടി രൂപ വിലവരുന്ന സാധനങ്ങൾ നഷ്ടമായിട്ടുണ്ട്. പ്രതികൾ രക്ഷപ്പെട്ടശേഷം ഇരുവരും സമീപത്തെ ഹോട്ടലിലെത്തി വിവരമറിയിക്കുകയായിരുന്നു. ഇവരാണ് പൊലീസിൽ അറിയിച്ചത്. ഇരുവരെയും പിന്നീട് ആശുപത്രിയിലാക്കി.
ഡോണറുമ്മക്ക് പരിക്കേറ്റിട്ടുണ്ട്. പി.എസ്.ജി പ്രീസീസൺ മത്സരങ്ങൾക്കായി ശനിയാഴ്ച ടീമിനൊപ്പം ജപ്പാനിലേക്ക് പോകാനിരിക്കെയാണ് ആക്രമണമുണ്ടായത്. സമീപകാലത്ത് പ്രസ്നൽ കിംപെംബെ, മാർക്വിഞ്ഞോസ്, തിയാഗോ സിൽവ, എയ്ഞ്ചൽ ഡി മരിയ, ഡാനി ആൽവസ്, എറിക് ചൂപോ-മോടിങ്, മോറോ ഇക്കാർഡി എന്നിവരടക്കം നിരവധി പി.എസ്.ജി താരങ്ങളാണ് കവർച്ചക്കിരയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.