യുവൻറസിന് ഇനി പിർലോ മാജിക്
text_fieldsടൂറിൻ: കോച്ച് മൗറിസിയോ സാറിയെ പുറത്താക്കിയശേഷം, ഏവരെയും അത്ഭുതപ്പെടുത്തുന്ന നീക്കവുമായി യുവൻറസ്. മുൻ ഇറ്റാലിയൻ ഇതിഹാസം ആന്ദ്രെ പിർലോയെ പരിശീലകനായി നിയമിച്ചാണ് 'ഒാൾഡ് ലേഡി' എതിരാളികളെ ചെക്ക് വിളിച്ചത്.
61കാരനായ സാറിയുടെ പിൻഗാമിയായി മുൻ ടോട്ടൻഹാം കോച്ച് മൗറിസിയോ പൊച്ചെട്ടിനോ, റയൽ കോച്ച് സിനദിൻ സിദാൻ തുടങ്ങിയ വലിയ പേരുകളാണ് ഉയർന്നുകേട്ടതെങ്കിലും തികച്ചും അപ്രതീക്ഷിതമായിരുന്നു യുവൻറസിെൻറ പ്രഖ്യാപനം.
ഒരുവർഷം മുമ്പ് കോച്ചിങ്ങിനുള്ള യുവേഫ പ്രോ ലൈസൻസ് സ്വന്തമാക്കിയ പിർലോയെ ഒരാഴ്ചമുമ്പാണ് യുവൻറസ് അണ്ടർ 23 പരിശീലകനായി നിയമിച്ചത്. തൊട്ടുപിന്നാലെ സീനിയർ ടീമിെൻറ ചുമതലയിൽ എത്തുേമ്പാൾ ഒന്നര പതിറ്റാണ്ടുകാലം ഇറ്റാലിയൻ ദേശീയ ടീമിെൻറയും എ.സി മിലാൻ, യുവൻറസ് ക്ലബുകളുടെയും മധ്യനിരയുടെ സംവിധായകനായി പ്രവർത്തിച്ച സൂപ്പർ താരത്തെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളിയാണ്.
OFFICIAL ✍️ | Andrea Pirlo is the new coach of the First Team.https://t.co/riVxl1enbJ#CoachPirlo pic.twitter.com/pf9QRbJ6Ll
— JuventusFC (#Stron9er 🏆🏆🏆🏆🏆🏆🏆🏆🏆) (@juventusfcen) August 8, 2020
1998-2001 കാലത്ത് ഇൻറർ മിലാനും പിന്നീട് 2001 മുതൽ 11 വരെ എ.സി മിലാനും 2015 വരെ യുവൻറസിനുമായി കളിച്ച മിഡ്ഫീൽഡ് ജനറൽ രണ്ടുവർഷം ന്യൂയോർക് സിറ്റിയിൽ കളിച്ച് 2017ലാണ് ബൂട്ടഴിച്ചത്.
ഒരുവർഷം മുമ്പ് യുവൻറസ് പരിശീലകനായ സാറിയെ ചാമ്പ്യൻസ് ലീഗ് തോൽവിക്കു പിന്നാലെയാണ് പുറത്താക്കിയത്. മണിക്കൂറുകൾക്കകമായിരുന്നു 41കാരനായ പിർലോയെ രണ്ടുവർഷ കരാറിൽ നിയമിച്ചത്.
പിർലോയുടെ പുതിയ ദൗത്യത്തെ പഴയകാല കൂട്ടുകാർ സ്വഗതം ചെയ്തു. ''ഞെട്ടിക്കുന്നതായിരുന്നു ആ പ്രഖ്യാപനം. അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു. പിർലോക്ക് കോച്ചിങ്ങിൽ അനുഭവസമ്പത്ത് ഇല്ലെങ്കിലും യുവൻറസിൽ വലിയ കാര്യങ്ങൾ ചെയ്യാൻ അേദ്ദഹത്തിന് കഴിയും'' -മുൻ യുവൻറസ് താരം ഡെൽപിയറോ പറയുന്നു.
മറ്റൊരു സഹതാരവും നാപോളി കോച്ചുമായ ഗെന്നരോ ഗട്ടൂസോയും പിർലോയെ സ്വാഗതം ചെയ്തു. ''യുവൻറസിനൊപ്പം തുടങ്ങുന്നത് ഭാഗ്യമാണ്. എന്നാൽ, കളിയും പരിശീലനവും രണ്ടാണ്. നന്നായി പഠിക്കണം. കഠിനാധ്വാനം വേണം. കുറെ ഉറക്കമിളക്കുകയും വേണം'' -ഉപദേശത്തോടെ ഗട്ടൂസോ കൂട്ടുകാരനെ സ്വാഗതം ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.